Kerala Bank Award Function 22.07.2022

 


കേരളബാങ്ക് , കേരളത്തിലെ മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും അർബൺ സഹകരണ ബാങ്കുകൾക്കും സമ്മാനിക്കുന്ന 2020 - 2021 ലെ എക്സലൻസ് അവാർഡുകളും, കേരള ബാങ്കിന്റെ സംസ്ഥാനത്തെ മികച്ച റീജിയണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിംങ് സെന്റർ, ശാഖകൾ , പ്രത്യേക നേട്ടം കരസ്ഥമാക്കിയ RO/CPC/Branches എന്നിവർക്കുമുള്ള 2021-22 ലെ Be the Number One പുരസ്കാരങ്ങളും
22 - 07 - 2022 ന് സമ്മാനിച്ചു.

വേദി : കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ്, കോവളം, തിരുവനന്തപുരം .

ബഹു. സഹകരണ റജിസ്ട്രേഷൻ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.വി.എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബഹു. സഹകരണ വകുപ്പു മന്ത്രിയും ബഹു. ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു , ബഹു. സഹകരണ വകുപ്പു സെക്രട്ടറി ശ്രീ. മിനി ആന്റണി IAS , ബഹു. സഹകരണ സംഘം റജിസ്ട്രാർ ശ്രീ. അലക്സ് വർഗ്ഗീസ് IAS എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ബാങ്കിന്റെ സോഷ്യൽ മീഡിയ ലോഞ്ചിംങ് ഉദ്ഘാടനം ബഹു.സഹകരണ വകുപ്പു സെക്രട്ടറി ശ്രീമതി മിനി ആന്റണി IAS നിർവ്വഹിച്ചു.

ബഹു. കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ. ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ.വി.രവീന്ദ്രൻ , ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ.എം.കെ. കണ്ണൻ Ex .MLA, ചീഫ് ജനറൽ മാനേജർ ശ്രീ. റോയി ഏബ്രഹാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരള ബാങ്ക് സി.ഇ.ഒ ശ്രീ.പി എസ് . രാജൻ സ്വാഗതവും ചീഫ് ജനറൽ മാനേജർ ശ്രീ.കെ.സി.സഹദേവൻ നന്ദിയും പറഞ്ഞു.

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches