KB കിസാൻ മിത്ര വായ്‌പ - മൂന്ന് ലക്ഷത്തിന് മുകളിൽ / KB Kisanmithra Loan Above 3 lakhs
കാർഷിക | കാർഷികാനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പ. കർഷകർക്ക് വസ്തു ജാമ്യത്തിലാണ് ഈ വായ്പ നൽകുന്നത് ഉദ്ദേശ്യം : വായ്പ ലഭ്യതയിലെ കാലതാമസം ഒഴിവാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അതിനായി കൃഷിക്കും അനുബന്ധ മേഖലകൾക്കും ഓവർ ഡ്രാഫ്റ്റ് രീതിയിൽ അനുവദിക്കുന്ന ഹൃസ്വകാല വായ്പയാണ് കിസാൻ മിത്ര. വായ്പാ പരിധി : 60 ലക്ഷം രൂപവരെ പലിശ : 9.50 % തിരിച്ചടവ് കാലാവധി : പരമാവധി 5 വർഷം (വർഷം തോറും പുതുക്കി ഉപയോഗിക്കാം) വായ്പയുടെ സ്വഭാവം : ഹ്രസ്വകാലം (ക്യാഷ് ക്രെഡിറ്റ് രീതി , ഫ്രീ റുപേ കെ.സി.സി ഡെബിറ്റ് കാർഡ് സൗകര്യം). അർഹത : 1) കാർഷിക | കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും (മത്സ്യ / ക്ഷീര | കോഴി | താറാവ് കർഷകർ) കിസാൻ മിത്ര ലഭിക്കുന്നു. 2) സംസ്ഥാനതല സാങ്കേതിക സമിതി നിശ്ചയിച്ചിട്ടുള്ള വായ്പ തോതിന് ( Scale of Finance) അനുസൃതമായിട്ടാണ് വായ്പ തുക നിശ്ചയിക്കുന്നത്. 3) വായ്പ തോത് ( Scale of Finance)...