KB അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് / KB Agriculture Infrastructure Fund (AIF)
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 2 കോടി വരെയുള്ള പ്രാഥമിക മൂല്യവർദ്ധിത സംരംഭ വായ്പകൾക്ക് (വ്യക്തികൾക്കും സംഘ ങ്ങൾക്കും പരമാവധി 7 വർഷം വരെ) അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള 3% പലിശ ഇളവിന് അർഹത ഉണ്ടായിരിക്കുന്നതാണ്. കാർഷിക ഉല്പാദനം , വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യ വികസനം , കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തി വികസനം , വിഭവസമാഹരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അനുവദിക്കുന്ന ഇടത്തരം | ദീർഘകാല വായ്പകൾക്ക് 3% പലിശ സബ്സിഡി അനുവദിക്കുന്നതായിരിക്കും. പദ്ധതിയുടെ ഗുണഭോക്താക്കൾ : 1) വ്യക്തികൾ 2) പ്രൈമറി അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ 3) കർഷകരുടെ ഉൽപാദക സംഘങ്ങൾ 4) കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ | സ്റ്റാർട്ടപ്പുകൾ 5) FPO കൾ 6) മാ...