KB അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് / KB Agriculture Infrastructure Fund (AIF)
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 2 കോടി വരെയുള്ള പ്രാഥമിക മൂല്യവർദ്ധിത സംരംഭ വായ്പകൾക്ക് (വ്യക്തികൾക്കും സംഘ ങ്ങൾക്കും പരമാവധി 7 വർഷം വരെ) അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള 3% പലിശ ഇളവിന് അർഹത ഉണ്ടായിരിക്കുന്നതാണ്.
കാർഷിക ഉല്പാദനം, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യ വികസനം, കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തി വികസനം, വിഭവസമാഹരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അനുവദിക്കുന്ന ഇടത്തരം | ദീർഘകാല വായ്പകൾക്ക് 3% പലിശ സബ്സിഡി അനുവദിക്കുന്നതായിരിക്കും.
പദ്ധതിയുടെ ഗുണഭോക്താക്കൾ :
1) വ്യക്തികൾ
2) പ്രൈമറി അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ
3) കർഷകരുടെ ഉൽപാദക സംഘങ്ങൾ
4) കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ | സ്റ്റാർട്ടപ്പുകൾ
5) FPO കൾ
6) മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ
7) മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ
8) SHG/JLG കൾ
9) കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ
10) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾ.
പദ്ധതി അനുവദിക്കുന്ന മേഖലകൾ:
കാർഷിക ഉല്പന്നങ്ങളുടെ പ്രാഥമിക സംസ്കരണത്തിനും, വിവിധ മൂല്യവർധിപാത പദ്ധതികൾ നടപ്പാക്കുന്നതിനും, നവീകരിക്കുന്നതിനും AIF സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
എ) വിളവെടുപ്പിനുശേഷം ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക്
1) ഇ-മാർക്കറ്റിംഗ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സപ്ലെ ചെയിൻ സേവനങ്ങൾക്ക്
2. വെയർ ഹൗസുകൾ (ഭക്ഷ്യ സംഭരണശാല)
3. സൈലോസുകൾ (നിലവറ, സംഭരണികൾ)
4. പാക്ക് ഹൗസുകൾ -
5. അസെയിംഗ് യൂണിറ്റ് (ഉൾപന്നങ്ങളുടെ ഗുണനിലവാര നിർണയ യൂണിറ്റ്)
6. സോർട്ടിംഗ് & ഗ്രേഡിംഗ് യൂണിറ്റ്
7. കോൾഡ് സ്റ്റോറേജ്
8. ലോജിസ്റ്റിക് സൗകര്യങ്ങൾ (കൃഷിക്കാവശ്യമായ ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ
9) പ്രാഥമിക പ്രോസസിംഗ് കേന്ദ്രങ്ങൾ
10) റൈപ്പനിംഗ് യൂണിറ്റ് (പഴവർഗ്ഗങ്ങൾ പാകമാകാൻ വയ്ക്കുന്ന ഇടം)
ബി) കമ്മ്യൂണിറ്റി ഫാമിംഗ് തുടങ്ങിയ പ്രായോഗിക പദ്ധതികൾക്ക്
1. ഓർഗാനിക് ഇൻപുട്ടുകളുടെ ഉൽപാദനം
2. ജൈവവള ഉൽപന്നങ്ങളുടെ നിർമ്മാണ യൂണിറ്റ് (Bio-Stimulant)
3. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം
4) കയറ്റുമതി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള വിളകളുടെ സപ്ലെ ചെയിനിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്. 5) - കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ അല്ലെങ്കിൽ പൊതു/സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുടെ കീഴിലുള്ള കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തികൾ അല്ലെങ്കിൽ വിളവെടുപ്പിനു ശേഷം ഉൽപന്നങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതികൾ ഇവക്കും AIF വായ്പ ലഭിക്കുന്നതാണ്.
AIF പലിശ ഇളവിന് അർഹമായ മേഖലകൾക്ക് കേരള ബാങ്കുവഴി അനുവദിക്കുന്ന വായ്പകൾ:
(കാർഷിക ഉല്പന്നങ്ങളുടെ പ്രാഥമിക സംസ്കരണം | പ്രാഥമിക മൂല്യവർദ്ധിത സംരംഭങ്ങൾക്ക് )
കേരളബാങ്കിൽ നിന്നും വ്യക്തികൾക്കും, സംഘങ്ങൾക്കും താഴെപ്പറയുന്ന വായ്പ പദ്ധതികൾ അനുവദിക്കുന്നു.
1. കേരള ബാങ്ക് മിത്ര വായ്പ (MSME)
2. കേരള ബാങ്ക് സുവിധ വായ്പ (MSME)
3. കേരളബാങ്ക് സുവിധ പ്ലസ്
4. കേരള ബാങ്ക് പ്രവാസി കിരൺ
5. കേരള ബാങ്ക് പ്രവാസി ഭദ്രത
6. കേരള ബാങ്ക് ദീർഘകാല കാർഷിക വായ്പ (LT Agrl)
7. കേരള ബാങ്ക് ഭക്ഷ്യ സംസ്കരണ സൂക്ഷ്മ വ്യവസായ സംരംഭ വായ്പ (Micro Food Processing Enterprises Loan)
8. കേരള ബാങ്ക് യുവമിത്ര (MSME)
9. FPO വായ്പ
10 സ്പെഷ്യൽ റീഫിനാൻസ് വായ്പ (SRF) - PACS as MSC (സംഘങ്ങൾക്ക് മാത്രം)
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണപരമായ വികസനം (creative capital Asset ) എന്നിവയിലൂടെ കേരളത്തിലെ 600 ഓളം പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളെ ചുരുങ്ങിയ കാലം കൊണ്ട് ബഹുമുഖ സേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് SRF (PACSasMSc). നബാർഡ് ധനസഹായത്തോടെയാണ് കേരള ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്. അഗ്രോസ്റ്റോറേജ് സെന്ററുകൾ, ആധുനിക രീതിയിലുള്ള കോൾഡ് സ്റ്റോറേജുകൾ ,അഗോ സർവ്വീസ് സെന്ററുകൾ, അഗോ പ്രോസസിംഗ് കേന്ദ്രങ്ങൾ, അഗി ഇൻഫർമേഷൻ സെന്റർ. അഗ്രി ട്രാൻസ്പോർട്ടേഷൻ ആന്റ് മാർക്കറ്റിംഗ് ഫെസിലിറ്റികൾ, കൺസ്യൂമർ സ്റ്റോർ / മറ്റ് പലവക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രൊജക്ടുകൾക്ക് 50 ലക്ഷം മുതൽ 5 കോടി വരെ 4% പലിശ നിരക്കിൽ long term refinance സംവിധാനത്തിലൂടെയാണ് വായ്പ അനുവദിക്കുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 2 കോടി വരെയുള്ള പ്രാഥമിക മൂ ല്യവർദ്ധിത സംരംഭ വായ്പകൾക്ക് കേന്ദ്ര സർക്കാരിന്റെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (AIF) നിന്നുള്ള 3% പലിശ ഇളവും ലഭിക്കുന്നു.
പാലിക്കേണ്ട നടപടി ക്രമങ്ങൾ:
1. AIF പലിശ ഇളവിന് അപേക്ഷിക്കുന്ന വ്യക്തികളും സംഘങ്ങളും അപേക്ഷ ബാങ്കിൽ സമർപ്പിക്കുന്നതോടൊപ്പം AIF പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ അപേക്ഷ നൽകേണ്ടതാണ് (Portal id. agriinfra. dac.gov.in).അപേക്ഷകന്റെ ബാങ്കിലുള്ള അക്കൗണ്ട് നമ്പറും, വായ്പാപേക്ഷ സമർപിക്കുന്ന ബാങ്ക് ശാഖയുടെ വിവരങ്ങളും നിശ്ചിത മാതൃകയിൽ DPR വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
2. CPC, RO, PACS Development Department (HO), RED (HO), CCMR Department (HO) കളിലെ Sanctioning Authority ആയ ഉദ്യോഗസ്ഥർക്ക്) AIF പലിശ ഇളവിന് അർഹമായ വായ്പകളുടെ പാസാക്കൽ | നിരാകരിക്കൽ AIF പോർട്ടൽ വഴിനടത്താവുന്നതാണ്.
3. 10 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകളും AIF പലിശയിളവിന് അർഹമായവ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ശാഖയിൽ നിന്ന് CPC കളിലേക്ക് അയക്കേണ്ടതാണ്.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES