KB സ്മാർട്ട് ലോൺ/ KB SMART LOAN
സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം സംരംഭ പദ്ധതി 2022-23 ന്റെ ഭാഗമായി കേരള ബാങ്ക് ആവിഷ്കരിച്ച വായ്പയാണ് KB സ്മാർട്ട്. 2022 ൽ ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
വായ്പാ പരിധി : സേവന | വ്യാപാര / ഉല്പാദന മേഖലയ്ക്ക് പദ്ധതി. ചെലവിന്റെ 90%.
സേവന | വ്യാപാര മേഖലയിൽ പദ്ധതി ചെലവ് 10 ലക്ഷത്തിൽ അധികരിക്കാൻ പാടില്ല.
ഉല്പാദന മേഖലയിൽ പരമാവധി പദ്ധതി ചെലവ് 25 ലക്ഷത്തിൽ അധികരിക്കാൻ പാടില്ല.
പലിശ : 9 % (പലിശയിളവിന് അർഹത)
തിരിച്ചടവ് കാലാവധി : 5 വർഷം (ടേം ലോൺ)
അർഹത:
1. വ്യക്തികൾക്കും / ഗ്രൂപ്പുകൾക്കും
2. ഉല്പാദന, സേവന, വ്യാപാര മേഖലയിലെ പുതിയതും നിലവിലുള്ളതുമായ എല്ലാ സംരംഭങ്ങൾക്കും
3. "ഉദ്യം' രജിസ്ട്രേഷൻ നിർബന്ധമാണ്.
വായ്പാ സ്വഭാവം :
ടേം ലോൺ | വർക്കിംഗ് ക്യാപിറ്റൽ
ജാമ്യം : 5 ലക്ഷം രൂപവരെ
1. ബാങ്ക് വായ്പ ഉപയോഗിച്ച് വാങ്ങുന്ന / നിർമ്മിക്കുന്ന - വസ്തു വകകൾ
2, ടാക്സസ് രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് ഇവ ഹാജരാക്കണം.
3. വസ്തു പങ്കാളിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പേരിലാണെങ്കിൽ ടാക്സസ് രസീതിയിലും കൈവശാവകാശ സർട്ടിഫിക്കറ്റിലും ഗ്യാരണ്ടറായി ചേർക്കണം.
ജാമ്യം : 5 ലക്ഷത്തിനു മുകളിൽ
150% കൊളാറ്ററൽ സെക്യൂരിറ്റി
വസ്തുജാമ്യം ആവശ്യമാണ്.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES