KB ഭക്ഷ്യ സംസ്കരണ സൂക്ഷമ വ്യവസായ സംരംഭ വായ്പ (Micro Food Processing Enterprise Loan)

ഇന്ത്യയിലെ അസംഘടിത ഭക്ഷ്യസംസ്കരണ മേഖലയിൽ 25 ലക്ഷത്തോളം സൂക്ഷ്മ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ തൊഴിലവസരങ്ങളിൽ 74 ശതമാനവും സൃഷ്ടിക്കുന്നത് ഈ സ്ഥാപനങ്ങളാണ്. ഭക്ഷ്യ സംസ്കരണ മേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ 27 ശതമാനവും ഇത്തരം സൂക്ഷ്മ വ്യവസായ യൂണിറ്റുകളിലാണ് ഉത്പാദിപ്പിക്കുന്നത്. ഇവയിൽ 66 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കുടുംബാധിഷ്ഠിതവും സ്ത്രീ പ്രാതിനിധ്യവുമുള്ളതാണ് ഇത്തരം സംരംഭങ്ങളിൽ ഭൂരിഭാഗവും.

ഉദ്ദേശ്യം : ഭക്ഷ്യസംസ്കരണ സൂക്ഷ്മ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ പരിഗണിച്ച് കേരള ബാങ്കിന്റെ ശാഖകൾ വഴി ഈ മേഖലക്ക് ധനസഹായം നൽകുന്നതിനായി നടപ്പിലാക്കുന്ന വായ്പാ പദ്ധതി.

വായ്പാ പരിധി : മൂലധന നിക്ഷേപം, പ്രവർത്തന മൂലധന നിക്ഷേപം എന്നിവ ഉൾപ്പെടെ 1 ലക്ഷം മുതൽ 60 ലക്ഷം വരെ യൂണിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ തുക.

പലിശ : 9.75 %

1) തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതി കാർഷിക ഉൽപ്പന്നങ്ങളുടെ പ്രാഥമിക സംസ്കരണവുമായി ബന്ധപ്പെട്ട പായ്ക്കിംഗ്, ഗ്രേഡിംഗ് മുതലായവ ആണെങ്കിൽ, അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് (AIF) 3% പലിശ ഇളവിനുള്ള അർഹത ഉണ്ടായിരിക്കും

2) പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് പദ്ധതി (PMFME) അനുസരിച്ച് കേരള ബാങ്ക് വഴിയുള്ള ഭക്ഷ്യ സംസ്കരണ സംരംഭ വായ്പക്ക് 35% മൂലധന നിക്ഷേപം സബ്സിഡി ലഭിക്കുന്നതാണ്. ഒരു ജില്ലക്ക് ഒരു ഉല്പന്നം (ODOP) പ്രകാരമുള്ള കാർഷിക വിളക്ക് PMFME പദ്ധതിപ്രകാരമുള്ള സബ്സിഡിക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

പോർട്ടൽ ഐഡി: http://pmfme.mofpi.gov.in/mis/#/login

തിരിച്ചടവ് കാലാവധി : പരമാവധി 5 വർഷം

വായ്പയുടെ സ്വഭാവം : ടേം ലോൺ


ഗുണഭോക്താക്കൾ:

1) വ്യക്തികൾ

2) ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ (FPOs)

3) സ്വയം സഹായ സംഘങ്ങൾ (SHG)

4) കൂട്ടുത്തരവാദിത്ത സംഘങ്ങൾ (JLG)

5) പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങി ചെറിയ രീതിയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ തുടങ്ങാൻ താത്പര്യം ഉള്ളവർ


വായ്പ അനുവദിക്കുന്ന മേഖലകൾ:

1) വിളവെടുപ്പിനു ശേഷമുള്ള സംസ്കരണ പ്രവർത്തനങ്ങൾക്ക്

2) മൂല്യവർദ്ധിത ഉല്പാദനവുമായി ബന്ധപ്പെട്ട വൃത്തി യാക്കൽ, തരംതിരിക്കൽ, മെഴുക് പിടിപ്പിക്കൽ, പായ് ക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക്, ചെറുകിട കാറ്ററിംഗ് യൂണിറ്റ്

3) പഴക്കൂട്ട്, ജ്യൂസ്, അച്ചാർ, ശീതള പാനീയം, ബേക്കിംഗ്, ന്യൂഡിൽസ്, തേൻ, ഉപ്പേരി നിർമ്മാണ പ്രവർത്തന ങ്ങൾക്കും, പൊടിമസാലക്കൂട്ട്, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങി ഈ മേഖലയിലെ ബഹുമുഖവും വിശാലവുമായ പ്രവർത്തനങ്ങൾ ക്ക്

4) നിലവിലുള്ള യൂണിറ്റ് നവീകരണം.

5) ഭക്ഷ്യസംസ്കരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ SHG അംഗത്തിനും Seed Capital ഇനത്തിൽ 40,000/ രൂപ വരെ ഗ്രാന്റായി അനുവദിക്കും.

6) ചെലവിന്റെ 50% വരെ മാർക്കറ്റിംഗിനും, ബ്രാന്റിങ്ങിനുമുള്ള പിന്തുണ ആയിരിക്കും.

അർഹത:

1) വ്യക്തിഗത | പങ്കാളിത്ത ഉടമസ്ഥാവകാശമുള്ള സംരംഭങ്ങൾക്ക്

2) നവീകരണ വായ്പക്ക് നിലവിൽ പ്രവർത്തിക്കുന്ന മൈക്രോ ഫുഡ് പ്രൊസസിംഗ് യൂണിറ്റാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം

3) അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. 

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത:  8-ാം ക്ലാസ്.

4) കുടുംബാധിഷ്ഠിത യൂണിറ്റുകളിൽ കുടുംബത്തിലെ ഒരാൾക്ക് മാത്രമെ സാമ്പത്തിക സഹായം ലഭിക്കൂ. ഭാര്യ / ഭർത്താവ് / മക്കൾ ഇവരിൽ ഒരാളുടെ പേരിൽ

ജാമ്യം:

150% കൊളാറ്ററൽ സെക്യൂരിറ്റി (കെട്ടിടം ഉള്ള സ്ഥലത്തിന് മുൻതൂക്കം)

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT - CREDIT PROCESSING CENTRES <click here>  

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.