KB ദീർഘകാല കാർഷിക വായ്പ (നബാർഡ് പുനർ വായ്പ) / KB Long Term Agriculture Loan (NABARD Refinance)
കാർഷിക കാർഷിക അനുബന്ധ മേഖലയിലെ ഇടത്തരം | ദീർഘകാല വായ്പാ ആവശ്യങ്ങൾക്ക് നൽകുന്ന ധനസഹായ പദ്ധതിയാണിത്. കൃഷി ഹോർട്ടി കൾച്ചർ | തോട്ടവിളകൾ | മേഖലയിലെ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ പര്യാപ്തമായ വിവിധ മൂല്യവർദ്ധിത പദ്ധതികൾക്ക് നബാർഡ് ധനസഹായത്തോടെ അനുവദിക്കുന്ന വായ്പയാണ് കേരള ബാങ്ക് ദീർഘ കാല കാർഷിക വായ്പ.
വായ്പാ പരിധി : വ്യക്തികൾക്ക് പരമാവധി 60 ലക്ഷം രൂപ (നബാർഡ് യൂണിറ്റ് ചെലവ് അടിസ്ഥാനമാക്കി) :
സംരംഭകർക്കും | കമ്പനികൾക്കും – പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ നബാർഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി.
പലിശ : 10 % (പലിശ നിരക്കിൽ പരമാവധി ആനുകൂല്യം ലഭിക്കുന്നു)
തിരിച്ചടവ് കാലാവധി : പരമാവധി 15 വർഷം (നബാർഡ് നിബന്ധനകൾക്ക് വിധേയമായി)
വായ്പയുടെ സ്വഭാവം : ടേം ലോൺ
അർഹത : വ്യക്തികൾ | സംരംഭകർ (ഉടമസ്ഥ പങ്കാളിത്ത വ്യവസ്ഥ) കമ്പനികൾ മുതലായവർ.
ജാമ്യം: വിള | ആസ്തിയുടെ ഹൈപ്പോത്തിക്കേഷൻ
പ്രൈമറി സെക്യൂരിറ്റി പര്യാപ്തമല്ലെങ്കിൽ കൊളാറ്ററൽ സെക്യൂരിറ്റി സ്വീകരിക്കാവുന്നതാണ് (150% കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമാണ്).
വായ്പ അനുവദിക്കുന്ന മേഖലകൾ :
1. ജലസ്രോതസ്സുകളുടെ നിർമ്മാണം
2. ഭൂവികസനം
3. ഫാം യന്ത്രവത്കരണം
4. തോട്ടം നിർമ്മാണ | ഹോർട്ടിക്കൾച്ചർ
5. വനവത്കരണം
6. മൃഗസംരക്ഷണവും, ക്ഷീരോല്പാദന വികസനവും
7. മൃഗസംരക്ഷണവും, കോഴി, കാട, താറാവ് വളർത്തൽ തുടങ്ങിയവ
8. ആട് വളർത്തൽ | പന്നി വളർത്തൽ
9. മത്സ്യകൃഷി വികസനം
10. കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മത്സ്യഫെഡ് തുടങ്ങിയ വകുപ്പുകളുടെ അംഗീകൃത പ്രോജക്ടുകളും ടി വായ്പാ പദ്ധതിയിൽ പരിഗണിക്കാവുന്നതാണ്.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES