KB യുവമിത്ര വായ്‌പ (MSME) / KB Yuvamithra - MSME Loan
35 വയസ്സിൽ താഴെയുള്ള സംരംഭകർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് കേരള ബാങ്ക് യുവമിത്ര. കേരള ബാങ്ക് MSME വായ്പാ പദ്ധതിയുടെ ഭാഗമായാണ് യുവമിത്ര വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.
യുവ സംരംഭകരുടെ തൊഴിലവസരവും, വരുമാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി. ഉല്പാദന സേവന വ്യാപാര രംഗത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് / യുവതികൾക്ക് സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.
വായ്പാ പരിധി:
വ്യക്തികൾക്ക് : 40 ലക്ഷം രൂപ വരെ.
കമ്പനികൾക്ക് : 1 കോടി രൂപ വരെ
പലിശ : 9.75 % *
(അർഹമായ മേഖലകൾക്ക് AIF, AHIDF പലിശ ഇളവ് ലഭിക്കും)
തിരിച്ചടവ് കാലാവധി 7 വർഷം (84 മാസ തവണകൾ)
വായ്പാ രീതി : ടേം ലോൺ | വർക്കിംഗ് ക്യാപിറ്റൽ
അർഹത :
ഉല്പാദന/സേവന വ്യാപാര മേഖലയിലുളള 35 വയസ്സിൽ താഴെയുള്ള എല്ലാ സംരംഭകരും കേരള ബാങ്ക് യുവമിത്ര വായ്പക്ക് അർഹരാണ്.
35 വയസ്സിൽ താഴെ പ്രായമുള്ള അംഗങ്ങൾ രൂപീകരിച്ച SHG/JLG കൾക്കും യുവമിത്ര വായ്പ ലഭിക്കുന്നതാണ്
ജാമ്യം 100% കൊളാറ്ററൽ സെക്യൂരിറ്റി.
ജാമ്യ വസ്തു ഉപകരണങ്ങൾ യന്ത്രസമാഗികൾ എന്നിവ ബാങ്കിന്റെ പേരിൽ മോർട്ട്ഗേജ് | ഹൈപ്പോത്തിക്കേഷൻ ആയി വെക്കേണ്ടതാണ്.
(AHIDF - Animal Husbandry Infrastructure Development Fund)
(AIF-Agriculture, Infrastructure Fund)
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES