KB പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് നൽകുന്ന പ്രധാന വായ്പകൾ / KB LOANS TO PACS
പ്രധാനമായും 2 തരം വായ്പകളാണ് പൊതുവിൽ സംഘങ്ങൾക്ക് നൽകുന്നത്.
1. മെമ്പർമാരുടെ വിവിധ ആവശ്യങ്ങൾക്ക് അംഗതല വായ്പാവിതരണം നടത്തുന്നതിന്
2. സംഘടനകളുടെ തനത് ആവശ്യങ്ങൾക്ക്
പാലിക്കേണ്ട നിബന്ധനകൾ:
1. അംഗതല വായ്പാവിതരണത്തിന് - വായ്പ അനുവദിക്കുമ്പോൾ മറ്റ് നിബന്ധകൾക്കൊപ്പം അർഹത കണക്കാക്കുന്നത് അംഗതല വായ്പ ബാക്കിനിൽപിൽ നിന്നും അംഗതല കുടിശ്ശിക കുറച്ച് കിട്ടുന്ന ബാക്കിനിൽപ്പിന്റെ 90% വരെയാണ് പൊതുവിൽ അനുവദിക്കുന്നത്. ഇത് 100% ത്തിൽ അധികരിക്കുന്നതല്ല.
2. തനത് ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വായ്പയെ വീണ്ടും 2 ആയി തരംതിരിച്ചിട്ടുണ്ട്.
1. ക്യാഷ് ക്രെഡിറ്റ്
2. ടേം ലോൺ
1. ക്യാഷ് ക്രെഡിറ്റ്
ക്യാഷ് ക്രെഡിറ്റ് നൽകുമ്പോൾ മറ്റുനിബന്ധനകൾക്കൊപ്പം Stock Book Debit/ റീസീവബിൾസ് (90 ദിവസം അതികരിക്കാത്ത) ന്റെ 80% വരെയാണ് അനുവദിച്ച് നൽകുന്നത്.
2. ടേം ലോൺ
അടിസ്ഥാന സൗകര്യവികസനത്തിന് പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുന്നു.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള ബാങ്ക് നൽകുന്ന പ്രധാന വായ്പകൾ
കിസാൻ ക്രെഡിറ്റ് കാർഡ് (KCC)
കാർഷിക കാർഷിക - അനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ നബാർഡ് മുഖേന അനുവദിക്കുന്ന വായ്പ. സ്വർണ്ണ പണയത്തിൻമേൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ വരുന്നു.
വായ്പാ പരിധി :NODC യുടെ 100% വരെ.
3 ലക്ഷം വരെ സ്കെയിൽ ഓഫ് ഫിനാൻസിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾ കർഷകർക്ക് വായ്പ അനുവദിക്കുന്നു. കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് 3% പലിശയിളവിന് അർഹത
പലിശ 5.25 (KSCB സംഘങ്ങൾക്ക് നൽകുന്ന നിരക്ക്)
2. KB സമഗ്ര
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ സമഗ വികസനം ലക്ഷ്യമാക്കി നൽകുന്ന വായ്പ
വായ്പാ പരിധി പദ്ധതി തുകയുടെ 90%
പലിശ 10 % (KSCB സംഘങ്ങൾക്ക് നൽകുന്ന നിരക്ക്)
3. സമഗ്ര (ഇതര സംഘങ്ങൾ)
ഇതര സംഘങ്ങളുടെ സമഗ്ര വികസനത്തിന് നൽകുന്ന വായ്പ
വായ്പാ പരിധി പദ്ധതി തുകയുടെ 90%
പലിശ 10.5% (KSCB സംഘങ്ങൾക്ക് നൽകുന്ന നിരക്ക്)
4. ജനറൽ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ്
വായ്പാ പരിധി മെമ്പർ ലെവൽ നോൺ ഓവർ ഡ്യൂ പരിഗണിച്ച് 90% വരെ, പലിശ 9.5% (KSCB to PACS)
5. ഗോൾഡ് ക്യാഷ് ക്രെഡിറ്റ്
സംഘങ്ങൾ അംഗതലത്തിൽ സ്വർണ്ണ പണയ വായ്പ വിതരണം ചെയ്യുന്നതിന്, പലിശ 8%
6. വർക്കിംഗ് ക്യാപ്പിറ്റൽ ക്യാഷ് ക്രെഡിറ്റ്
ബാങ്കിംഗ് ഇതര ബിസിനസ് പ്രവർത്തനങ്ങൾക്ക് സ്റ്റോക്കിന്റെ 80% വരെ.
പലിശ 10.25% (PACS)/ other Societies - existing rate(KSCB to PACS)
7. മുറ്റത്തെ മുല്ല
സംഘങ്ങൾ അംഗതലത്തിൽ മുറ്റത്തെ മുല്ലപദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന തുകയുടെ 90% വരെ ബാങ്ക് പുനർവായി നൽകുന്നു. പലിശ 9.75 % (KSCB to PACS)
8. സൂക്ഷ്മ ചെറുകിട ഇടത്തരം വായ്പകൾ (MSME)
സംഘങ്ങളിലെ അംഗങ്ങൾക്ക് സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്
വായ്പാ പരിധി : വിതരണം ചെയ്ത വായ്പയുടെ 90% വരെ
പലിശ : 9.75% (KSCB to PACS)
9. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ
വായ്പകൾ
കർഷക ഗ്രൂപ്പുകൾ വഴി കൂട്ടായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അനുവദിക്കുന്ന പുനർവായ്പ LT agri, KB MSME വർക്കിംഗ് ക്യാപ്പിറ്റൽ ക്യാഷ് ക്രെഡിറ്റ് വായ്പകൾക്ക് ബാധകം.
പലിശ: LT agri 9.75 %, KB MSME 9.75 %
വർക്കിംഗ് ക്യാപ്പിറ്റൽ ക്യാഷ് ക്രെഡിറ്റ് : 10.25%
വായ്പാ തുക :40 ലക്ഷം
10. ഭക്ഷ്യ സംസ്കരണ സുക്ഷ്മ വ്യവസായ സംരംഭ വായ്പ
ഭക്ഷ്യ സംസ്കരണ സൂക്ഷ്മ വ്യവസായസംരംഭവുമായി ബന്ധപ്പെട്ട് സംഘങ്ങളുടെ സ്വന്തം പ്രവർത്തനങ്ങൾക്കും മെമ്പർ ലെവൽ പ്രവർത്തനങ്ങൾക്കും അനുവദിക്കുന്ന പുനർവായ്പ
പലിശ : 9.75 %, വായ്പാ തുക: 25 ലക്ഷം വരെ
11. ദീർഘകാല കാർഷിക വായ്പ (LT Agri )
കാർഷിക മേഖലയിലെ ആസ്തി സ്വരൂപിക്കുന്നതിന്
പലിശ : 9.75 % (നബാർഡ് റീഫിനാൻസ് ലഭിച്ചാൽ 4.90%)
12. സ്പെഷ്യൽ റീഫിനാൻസ് പദ്ധതി (PACS as MSC)
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതി
പലിശ : 4%
പ്രാഥമിക മൂല്യ വർദ്ധിത സംരംഭങ്ങൾക്ക്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 2 കോടി വരെയുള്ള വായ്പയ്ക്ക് 3 % പലിശയിളവ്.
13. KB മഹിളാ ശക്തി
സംസ്ഥാനത്ത് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന വനിതാ സഹകരണ സംഘങ്ങൾ അവരുടെ അംഗസംഘങ്ങൾക്ക് അനു വദിച്ചു നൽകുന്ന വിവിധ ഇനം വായ്പാ പദ്ധതികൾക്ക് ബാങ്കിൽ നിന്ന് പുനർവായ്പ അനുവദിച്ച് നൽകുന്നു.
അന്നപൂർണ്ണ വായ്പ : 1 ലക്ഷം രൂപ വരെ, പലിശ 9.75 % |
ബിസിനസ് വനിത വായ്പ : 5 ലക്ഷം രൂപ വരെ, പലിശ 9.75 % |
വനിത മുദ്ര വായ്പ: 2 ലക്ഷം രൂപ, പലിശ 9.75 %
വനിത വികസന വായ്പ :സർക്കാർ സംരംഭങ്ങളുടെ ഭാഗമായുളള ബിസിനസിന് പദ്ധതിയുടെ 50%, പലിശ 9.75 %ഉദ്യോഗിനി വായ്പാ പദ്ധതി : 1 ലക്ഷം രൂപ, പലിശ 9.75 %
വനിത ശക്തികേന്ദ്ര പദ്ധതി : 50000/-രൂപ, പലിശ 9.75%
ഓഡിനറി ലോൺസ് : സംഘങ്ങളുടെ വായ്പാ വിതരണ
പലിശ 10.75 %
വർക്കിംഗ് ക്യാപ്പിറ്റൽ ക്യാഷ് ക്രെഡിറ്റ് : ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾക്ക് നൽകുന്ന വായ്പ,പലിശ 10.25%
ഗോൾഡ് ക്യാഷ് ക്രെഡിറ്റ് : സ്വർണ പണയ വായ്പ അനുവദിക്കുന്നതിന് സംഘങ്ങൾക്ക് നൽകുന്നു. പലിശ 9 %
SHG/JLG/NHG/MSME/മുറ്റത്തെ മുല്ല:ഭക്ഷ്യ സംസ്കരണ സൂക്ഷ്മ വ്യവസായ വായ്പ എന്നീ വിഭാഗത്തിലുള്ള സംരംഭങ്ങൾക്ക് പുനർ വായ്പ , പലിശ 9.75%..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES