KB ഭവന വായ്പ - KB HOUSING LOAN - GENERAL
വീട് നിർമ്മാണത്തിനും, പുതുക്കി പണിയുന്നതിനും, പുതിയതോ, പഴയതോ ആയ വീട് ഫ്ളാറ്റ് എന്നിവ വാങ്ങുന്നതിനും അനുവദിക്കുന്ന വായ്പ.
വായ്പാ പരിധി:
പുതിയ വീട് നിർമ്മിക്കുന്നതിന് 75 ലക്ഷം രൂപ വരെ പുതുക്കിപ്പണിയൽ കൂട്ടിച്ചേർക്കൽ മറ്റുള്ളവയ്ക്ക് 20 ലക്ഷം രൂപ വരെ (വീട് നിർമ്മിക്കുന്നതിന്, എസ്റ്റിമേറ്റിന്റെ 80 % അല്ലെങ്കിൽ ഭൂമിയുടെ വില + എസ്റ്റിമേറ്റിന്റെ 50 %. ഏതാണോ കുറവ് ആ തുകയാണ് വായ്പയായി അനുവദിക്കുന്നത്.)
പലിശ (നിലവിൽ):
5 ലക്ഷം വരെ - %
5 ലക്ഷം മുതൽ 15 ലക്ഷം വരെ - %
15 ലക്ഷത്തിന് മുകളിൽ - %
.....................................................................
മെയിന്റനൻസ് - 5 ലക്ഷം വരെ - %
5 ലക്ഷത്തിന് മുകളിൽ - %
** (പലിശ കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.)
..................................................................................................................................
തിരിച്ചടവ് കാലാവധി : പരമാവധി 20 വർഷം (240 തുല്യ മാസത്തവണകളായി)
പുതുക്കിപ്പണിയൽ മോടിപിടിപ്പിക്കൽ എന്നിവയ്ക്ക് പരമാവധി 10 വർഷം
പ്രായപരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്. പരമാവധി 70 വയസ്സ് (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തികളുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്)
..................................................................................................................................
ഗുണഭോക്താക്കൾ:
സ്ഥിര വരുമാനം 60 വയസ്സുവരെ ഉള്ള വ്യക്തികൾക്ക് വായ്പാ കാലാവധി 60 വയസ്സു വരെ മാത്രം.
അർഹത: 21 വയസ്സിനു മേൽ പ്രായമുള്ള വ്യക്തികൾ ഒറ്റക്കോ കൂട്ടായോ അപേക്ഷകരാകാം.
സഹ അപേക്ഷകർ ഉള്ള അപേക്ഷകളിൽ അവരുടെ വരുമാനവും വായ്പാ തുക നിർണ്ണയത്തിന് പരിഗണിക്കാവുന്നതാണ്.
വായ്പ അനുവദിക്കുന്ന മേഖലകൾ:
പുതിയ വീട് നിർമ്മിക്കുന്നതിന് പുതിയ വീട് / ഫ്ളാറ്റ് വാങ്ങുന്നതിന് പഴയ വീട് ഫ്ളാറ്റ് വാങ്ങുന്നതിന് നിലവിലുള്ള വീട് ഫ്ളാറ്റ് നവീകരിക്കുന്നതിന് / പുതുക്കിപ്പണിയുന്നതിന് / വസ്തു വാങ്ങി വാസയോഗ്യമായ വീട് നിർമ്മിക്കുന്നതിന്. നിലവിലുള്ള വീട് മോടിപിടിപ്പിക്കുന്നതിന് ഗൃഹോ പകരണങ്ങൾ വാങ്ങുന്നതിന് സോളാർ വൈദ്യുതി പാനൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾ ഏറ്റെടുക്കുന്നതിന് (Take over)
ജാമ്യം:
1. വായ്പ എടുത്ത് പണിയുന്ന വാസ സ്ഥലത്തിന്റെ ആധാരം, മറ്റ് ആവശ്യമായ ഈടുകൾ എന്നിവ വായ്പയുടെ ജാമ്യമായി സ്വീകരിക്കേണ്ടതാണ്.
2. വസ്തുവിലേക്ക് നിയമപരമായ വഴി സൗകര്യം ഉറപ്പാക്കണം.
3. കോർപ്പറേഷൻ /മുനിസിപ്പാലിറ്റി പ്രദേശത്ത് കുറഞ്ഞത് 3 (മൂന്ന്) സെന്റും, പഞ്ചായത്ത് പ്രദേശത്ത് 5 സെന്റ് വസ്തുവും ഈടായി നൽകേണ്ടതാണ്.
4 വരുമാന മാർഗ്ഗം തെളിയിക്കുന്നതിന് ഉദ്യോഗ സ്ഥർ - സാലറി സ്ലീപ്, ഏറ്റവും പുതിയ ITR /ഫോം 16 ഇവ ഹാജരാക്കണം.
5 സ്വയം തൊഴിൽ സംരംഭകർ -3 വർഷത്തെ ITR ഹാജരാക്കണം.
മാർജിൻ:
ഭവന നിർമ്മാണം - 20 % പുതിയ ഭവനം ഫ്ളാറ്റ് വാങ്ങുന്നതിന് - 15%
വീട് നിർമ്മിക്കാൻ സ്ഥലം വാങ്ങുന്നതിന് -30 %
വീട് / ഫ്ളാറ്റ് മെയിന്റനൻസ് - 25%
ഫർണിഷിംഗ്-25 %
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,
തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES < click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in, website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES