KB സഹകരണ മിത്ര വായ്‌പ / KB SAHAKARANA MITHRA LOAN

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരുടെ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ

വായ്പാ പരിധി: സ്വന്തം ജാമ്യത്തിൽ പരമാവധി ലക്ഷം രൂപ

സ്വന്തം ജാമ്യത്തോടൊപ്പം ഒരു സഹബാധ്യസ്ഥന്റെ ഉറപ്പിൽ പരമാവധി 10 ലക്ഷം രൂപ

(വായ്പാക്കാരന്റെ അറ്റ ശമ്പളത്തിന്റെ 20 മടങ്ങ് സഹബാധ്യസ്ഥന്റെ അറ്റ ശമ്പളത്തിന്റെ 20 മടങ്ങ് ഏതാണോ കുറവ് അതായിരിക്കും വായ്പ തുക. ശമ്പളം കണക്കാക്കുമ്പോൾ ബോണസ് ഇൻസെന്റീവ് ഇവ പരിഗണിക്കേണ്ടതില്ല)

പലിശ : 

വായ്പയുടെ സ്വാഭാവം : ടേം ലോൺ

തിരിച്ചടവ് കാലാവധി : പരമാവധി 120 മാസം (10 വർഷം)

അർഹത :

1) ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളിലെ എല്ലാ സ്ഥിരം ജീവനക്കാർക്കും

2) പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം

3) അപേക്ഷകനും സഹബാധ്യസ്ഥനും കേരളത്തിലെ സ്ഥിര താമസക്കാരൻ ആയിരിക്കണം.

ജാമ്യം :

1) 5 ലക്ഷം രൂപ വരെ -സ്വന്തം ജാമ്യത്തോടൊപ്പം ജീവിത പങ്കാളി/മാതാപിതാക്കളുടെ വ്യക്തിപരമായ - ഉറപ്പ്

2) 5 ലക്ഷം രൂപക്കുമുകളിൽ - സ്വന്തം ജാമ്യവും സഹപ്രവർത്തകന്റെ ജാമ്യവും ആവശ്യമാണ്. കൂടാതെ ജീവിത പങ്കാളി/മാതാപിതാക്കളുടെ വ്യക്തിപരമായ ഉറപ്പ്

3) വിവാഹിതനാണെങ്കിൽ എല്ലാ വായ്പയ്ക്കും ജീവിതപങ്കാളി യെ ഗ്യാരണ്ടർ ആക്കണം. വിവാഹിതനല്ലെങ്കിൽ മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരങ്ങൾ ഗ്യാരണ്ടർ ആവണം.

4) അപേക്ഷകന്റെയും സഹബാധ്യസ്ഥന്റെയും ശമ്പളസർട്ടിഫിക്കറ്റ്മറ്റ് ജാമ്യ വ്യവസ്ഥകൾ ഇവ സംഘം സെക്രട്ടറി പ്രസിഡന്റിന്റെ ഒപ്പ് സഹിതം ഹാജരാക്കണം.

5) ലോണിന്റെ തിരിച്ചടവ് പൂർത്തിയാക്കുന്നതിന് മതിയായ സേവന കാലാവധി അപേക്ഷകനും ബാധ്യസ്ഥനും ഉണ്ടായിരിക്കണം.

6) അപേക്ഷകന്റെ സഹബാധ്യസ്ഥന്റെ ശമ്പളത്തിൽ നിന്ന് വായ്പ തവണ ഈടാക്കി നൽകുന്നതിന് സെക്രട്ടറിയെ സംഘം ഭരണസമിതി ചുമതലപ്പെടുത്തേണ്ടതാണ്.


..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches