KB ലാപ്ടോപ്പ് ടാബ് ലറ്റ് വായ്പ / LAPTOP TABLET LOAN
കേരള സംസ്ഥാന സഹകരണ ബാങ്കിലെ നിലവിലുളള ഉപഭോക്താ ക്കൾക്ക് അവരുടെ മക്കളുടെ പഠനാവശ്യത്തിനായി ബ്രാൻഡഡ് ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ടാബ് എന്നിവ വാങ്ങുന്നതിന് അനുവദിക്കുന്ന വായ്പ.
വായ്പാ പരിധി - ലാപ് ടോപ്പ് : പരമാവധി 50000/- രൂപ അല്ലെങ്കിൽ കമ്പ്യൂട്ടറിന് ചിലവാകുന്ന തുകയുടെ 90% (ഏതാണോ കുറവ്) അത് വായ്‌പയായി ലഭിക്കുന്നതാണ്.
ടാബ് : പരമാവധി 25000/- രൂപ അല്ലെങ്കിൽ ചിലവിന്റെ 90% (ഏതാണോ കുറവ്) അത് വായ്പയായി ലഭിക്കും).
പലിശ : 13 %
തിരിച്ചടവ് കാലാവധി : പരമാവധി 2 വർഷം (24 മാസം)
അർഹത :
1) കുടുംബശ്രീയിൽ അഫിലിയേറ്റ് ചെയ്ത SHG ഗ്രൂപ്പിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള കേരളാ ബാങ്കിലെ നിലവിലെ ഉപഭോക്താക്കൾക്ക് മക്കളുടെ പഠനാവശ്യത്തിന് ഈ വായ്പയ്ക്ക് അർഹത ഉണ്ടായിരിക്കും.
2) കേരളത്തിലെ കേന്ദ്രീയ വിദ്യാലയം, സൈനിക് സ്കൂൾ, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് വായ്പ ലഭിക്കുന്നത്
3) അപേക്ഷകന് ഗ്യാരണ്ടറിന് ഏതെങ്കിലും ക്രഡിറ്റ്, ഇൻഫർമേഷൻ കമ്പനികളിൽ (CIC) തൃപ്തികരമായ സ്കോർ ഉണ്ടായിരിക്കണം (കുറഞ്ഞത് 600 ന് മുകളിൽ)
4) കുട്ടിയുടെ പേരിൽ ആധാർ ലിങ്ക്ഡ് "വിദ്യാനിധി അക്കൗണ്ട് ഉണ്ടായിരിക്കണം.
വായ്പയുടെ സ്വഭാവം : ടേം ലോൺ
ജാമ്യം :
1) വായ്പ ഉപയോഗിച്ച് വാങ്ങിയ ലാപ്ടോപ്പ്/ടാബ്ലറ്റിന്റെ ഹൈപ്പോത്തിക്കേഷൻ
2) മാതാപിതാക്കളുടെ വ്യക്തിഗത ജാമ്യം
3) SHG അംഗങ്ങൾക്ക് ഗ്രൂപ്പ് ഗ്യാരണ്ടി ഉറപ്പാക്കണം.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,
തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES < click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in, website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES