KB സുവിധ ഭവന വായ്പ / KB SUVIDHA HOUSING LOAN
വിദഗ്ധ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷിക, എം.എസ്.എം.ഇ. ടൂറിസം മേഖലയിലെ സംരംഭകർ, (ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ, ഭൂവികസനത്തിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ | ഉടമകൾ, കാർഷിക കെട്ടിട കരാറുകാർ, ചെറുകിട, നാമ മാത കർഷകർ തുടങ്ങി നേരിട്ടോ അല്ലാതെയോ ഉൽപാദന പ്രവർത്തന ങ്ങളിൽ ഏർപ്പെട്ട് വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇൻകം ടാക്സ് റിട്ടേൺ | ഫോം 16 | സാലറി സ്ലിപ് എന്നിവ ഹാജരാക്കാൻ കഴിയാത്തവർക്കുമാണ് കേരള ബാങ്ക് സുവിധ ഭവന വായ്പ അനുവദിക്കുന്നത്.
ഉദ്ദേശ്യം :
1. പുതിയ വീട് വാങ്ങുന്നതിനോ, നിർമ്മിക്കുന്നതിനോ
2, നിലവിലുള്ള പഴയവീട് വാങ്ങുന്നതിന്
3. നിലവിലുള്ള വീട് പുതുക്കി പണിയുന്നതിനോ, അറ്റകുറ്റപണി ചെയ്ത് വിപുലീകരിക്കുന്നതിനോ
4. സോളാർ സിസ്റ്റം സ്ഥാപിക്കുക, വീട് ഫർണിഷിംഗ്, വീട് മോടി പിടിപ്പിക്കൽ ഇവക്കും ഈ തുക വിനിയോഗിക്കാം
വായ്പാ പരിധി : 10 ലക്ഷം രൂപ വരെ. (ശാഖാ മാനേജർക്ക് അപേക്ഷകരുടെ തിരിച്ചടവ് ശേഷി വിലയിരുത്തി വായ്പ അനുവദിക്കാം).
പലിശ : 5 ലക്ഷം രൂപ വരെ - %
5 ലക്ഷത്തിന് മുകളിൽ : %
മെയിന്റനൻസ്സ് : 5 ലക്ഷം രൂപ വരെ : %
5 ലക്ഷത്തിന് മുകളിൽ : %
തിരിച്ചടവ് കാലാവധി : 20 വർഷം (തുല്യമായ പ്രതിമാസ തവണകളിലൂടെ)
വായ്പയുടെ സ്വഭാവം : ടേം ലോൺ പ്രായപരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്.
അപേക്ഷകന് 70 വയസ്സ് തികയുന്നതിനുമുമ്പ് തിരിച്ചടവ് പൂർത്തി യാക്കേണ്ടതാണ്. (അപേക്ഷകൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വായ്പാ തിരിച്ചടവിന് വരുമാനം കണക്കിലെടുത്തിട്ടുള്ള വ്യക്തിയാണ്).
അർഹത: 21 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് ഒറ്റക്കോ, 21 വയസ്സ് പൂർത്തിയായ മറ്റ് വ്യക്തികളുമായി ചേർന്ന് സംയുക്തമായോ അപേക്ഷിക്കാം (KB സുവിധ ഭവന വായ്പയുടെ പരിധിയിൽ ഉൾപ്പെടുന്ന വ്യക്തികൾ)
വീട് വയ്ക്കാൻ ഉപയോഗിക്കുന്ന സ്വത്തിന്റെ എല്ലാ ഉടമകളും സഹ അപേക്ഷകരായി കക്ഷി ചേരേണ്ടതാണ്.
ജാമ്യം:
- 1. വീട് നിർമ്മിക്കാൻ | വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം | 1 വീടിന്റെ ആധാരം ആണ് പ്രധാന ജാമ്യം
2, 5 ലക്ഷം വരെയുള്ള വായ്പക്ക് ജാമ്യ വസ്തുവിലേക്ക് നിയമാനുസൃതമായ വഴി ഉണ്ടായിരിക്കണം
3. 5 ലക്ഷത്തിനു മുകളിലുള്ള വായ്പക്ക് ജാമ്യ വസ്തുവിലേക്ക് കുറഞ്ഞത് മുന്ന്ചക്ര വാഹനം കടന്നു ചെല്ലുന്ന വഴി ഉണ്ടായിരിക്കണം.
4, കോർപ്പറേഷൻ / മുനിസിപ്പൽ പ്രദേശത്ത് വായ്പ ലഭിക്കുന്നതിന് കുറഞ്ഞത് 3 സെന്റ് സ്ഥലവും പഞ്ചായത്ത് പ്രദേശത്ത് 5 സെന്റ് സ്ഥലവും ഉണ്ടായിരിക്കേണ്ടതാണ്.
5. ജാമ്യ വസ്തു അപേക്ഷകന്റെ / സഹഅപേക്ഷകന്റെ പേരിലും കൈവശത്തിലും ആയിരിക്കണം.
6. കൃഷിഭൂമി / നിലം ഇവ ജാമ്യ വസ്തുവായി പരിഗണിക്കുന്നതല്ല.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,
തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES < click here
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES