KB മൈക്രോ ഫിനാൻസ് വായ്പ - JLG & SHG / KB Micro Finance JLG & SHG
ഗ്രാമീണ, നഗര, അർദ്ധ നഗര പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന വായ്പാ പദ്ധതി യാണ് മൈക്രോ ഫിനാൻസ്
കുടുംബശ്രീകളിലെയും അയൽക്കൂട്ടങ്ങളിലെയും സ്വയം സഹായ സംഘങ്ങളിലെയും (NHG/SHG/JLG) അംഗങ്ങളുടെ ചെറിയ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ വിവിധ ഉൽപാദന പ്രവർത്തനങ്ങൾക്കും മൈക്രോ ഫിനാൻസ് വായ്പ ലഭിക്കുന്നതാണ്.
വായ്പാ പരിധി : 20 ലക്ഷം രൂപ (SHG), 10 ലക്ഷം രൂപ (JLG)
പലിശ : 10 %
വായ്പയുടെ സ്വഭാവം : ടേം ലോൺ
വായ്പാ കാലാവധി : പരമാവധി 3 വർഷം
അർഹത :- സ്വയം സഹായ സംഘത്തിലെ അംഗങ്ങൾക്ക് (NHG/- SHG/JLG)
ജാമ്യം:
1) ആസ്തി വകകളുടെ ഹൈപ്പോത്തിക്കേഷൻ
2) പ്രോമിസറി നോട്ടും ഇന്റർസെ ഉടമ്പടിയും ആവശ്യമാണ്
3) വ്യക്തിഗത ജാമ്യം
4) വായ്പാ തിരിച്ചടവിന്റെ പ്രധാന ഉത്തരവാദിത്വം സംഘങ്ങൾക്ക് ആയിരിക്കും.
സംഘങ്ങൾക്ക് ആവശ്യമായ യോഗ്യതകൾ:
1. കഴിഞ്ഞ ആറു മാസമായി നിലവിലുള്ളതും പ്രവർത്തിക്കുന്നതുമായ സംഘം ആയിരിക്കണം. (അക്കൗണ്ട് / രജിസ്റ്റർ ഇവ പരിശോധിക്കുക)
2. കുറഞ്ഞത് 10 ഉം പരമാവധി 20 ഉം അംഗബലം ഉള്ള സ്വാശ്രയ സംഘം ആയിരിക്കണം (SHG)
3. സ്വയം സഹായ സംഘത്തിന്റെ പേരിൽ കേരളബാങ്കിൽ ഒരു എസ്.ബി. അക്കൗണ്ട് തുടങ്ങേണ്ടതാണ്.
4, എസ്.ബി. അക്കൗണ്ടിന്റെ തൃപ്തികരമായ ഇടപാട് വിലയിരുത്തണം. (സംഘത്തിൽ നിന്ന് കുറഞ്ഞത് - 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ശേഖരിക്കുക)
5. അപേക്ഷകന്റെ / ഗ്രൂപ്പിന്റെ തിരിച്ചടവ് ശേഷി കർശ നമായി പരിശോധിച്ച് വായ്ക്ക് അപേക്ഷ പരിഗണിക്കേണ്ടതാണ്.
6. സ്വയം സഹായസംഘത്തിന് അംഗീകൃത ബൈലോ ഉണ്ടായിരിക്കണം.
JLG യ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
1. കുറഞ്ഞത് നാലും പരമാവധി പത്തും അംഗബലമുള്ള സ്വാശ്രയ സംഘങ്ങൾക്കും (JLG)മൈക്രോഫിനാൻസ് വായ്പയ്ക്ക് അപേക്ഷിക്കാം.
2. JLG കൾക്ക് വായ്പ അനുവദിക്കുന്നത് പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ്. Thrift നെ സംബന്ധിച്ച നിയമം JLG ക്ക് ബാധകം അല്ല.
3. JLG കൾ അവരുടെ പദ്ധതി സംബന്ധിച്ച് പ്രോജക്ട് നോട്ട് തയ്യാറാക്കി നൽകേണ്ടതാണ്.
4. ഗ്രൂപ്പുകൾ ഔപചാരികമോ, അനൗപചാരികമോ ആവാം. അതായത് കുടുംബശ്രീ മിഷൻ വഴിയോ മറ്റേതെങ്കിലും ബാങ്ക് അംഗീകൃത NGO മുഖേനയോ ഉള്ള ഗ്രൂപ്പുകൾ.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്പാ പദ്ധതികൾ #KERALA BANK LOAN SCHEMES