KB കിസാൻ മിത്ര ഗോൾഡ് ലോൺ KCC (3 ലക്ഷം ) / KB Kisanmithra Gold Loan - KCC 3 Lakhs
വായ്പാ ലഭ്യതയിലെ കാലതാമസം ഒഴിവാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക | കാർഷിക അനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പാ. സ്വർണപ്പണയത്തിന്മേൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ വരുന്ന കർഷകർക്ക് അനുവദിക്കുന്നു.
വായ്പാ പരിധി : പരമാവധി 3 ലക്ഷം
(സ്‌കെയിൽ ഓഫ് ഫിനാൻസിന്റെ അടിസ്ഥാനത്തിൽ)
പലിശ (നിലവിൽ) : 7.00% (കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക് നബാർഡ് അനുവദിക്കുന്ന 3% പലിശയിളവിന് അർഹത)
തിരിച്ചടവ് കാലാവധി : 1 വർഷം (പുതുക്കി ഉപയോഗിക്കാം. പരമാവധി 3 വർഷം)
വായ്പാ സ്വഭാവം : ഓവർഡ്രാഫ്റ്റ് (KCC MODE) ( ഫീ റുപേ കെ.സി.സി ഡെബിറ്റ് കാർഡ് സൗകര്യം)
അർഹത : വ്യക്തികൾക്ക് (കാർഷിക, കാർഷിക അനുബന്ധ മേഖലയിൽ തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്)
ജാമ്യം :
1. 22 കാരറ്റ് ശുദ്ധിയുള്ള സ്വർണാഭരണങ്ങൾ
2. വായ്പയുടെ അടിസ്ഥാനത്തിൽ സമ്പാദിക്കുന്ന - സ്വത്ത്
3. 1.60 ലക്ഷം വരെ അധിക ജാമ്യം പാടില്ല.
4. 1.60 ലക്ഷം രൂപയ്ക്കു മുകളിൽ വസ്ത ജാമ്യം
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in, website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES