KB മിത്ര വായ്പ വായ്പ (MSME) / KB Mithra Loan - MSME
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കുള്ള വായ്പാ പദ്ധതി. ചെറുകിട കച്ചവടക്കാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവർക്ക് അനു വദിക്കുന്ന വായ്പ. യുവാക്കൾക്കും പുതിയ സംരംഭകർക്കും സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിലവിലുള്ളവ നവീകരിക്കുന്നതിനും K B മിത്ര വായ്പ ലഭിക്കുന്നതാണ്. വർക്കിംഗ് ക്യാപിറ്റലായും, ടേം ലോണായും ഈ വായ്പ അനുവദിക്കുന്നതാണ്.
വായ്പാ പരിധി :
വ്യക്തികൾക്ക് - 40 ലക്ഷം വരെ
കമ്പനികൾക്ക് - 1 കോടി വരെ
പലിശ : 9.75 %
*(അർഹമായ മേഖലകൾക്ക് AIF, AHIDF പലിശ ഇളവ് ലഭിക്കും).
തിരിച്ചടവ് കാലാവധി : പരമാവധി 84 മാസം (7 വർഷം)
വായ്പാ രീതി : ടേം ലോൺ പ്രവർത്തന മൂലധനം (വർക്കിംഗ് ക്യാപിറ്റൽ).
അർഹത : ഉല്പാദന | സേവന | കച്ചവട മേഖലയിലുള്ള എല്ലാ സംരംഭകരും KB മിത്ര വായ്പ (MSME)ക്ക് അർഹരാണ്
പ്രായപരിധി : 65 വയസ്സ് വരെ.70 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് തിരിച്ചടവ് പൂർത്തിയാക്കണം.
ജാമ്യം : 100 % കൊളാറ്ററൽ സെക്യൂരിറ്റി. ജാമ്യവസ്തു / ഉപകരണങ്ങൾ, യന്ത്രങ്ങൾ ബാങ്കിന്റെ പേരിൽ മോർട്ട്ഗേജ് | ഹൈപ്പോത്തിക്കേഷൻ ആയി നൽകേണ്ടതാണ്.
(MSME -Micro, Small and Medium Enterprises) (AHIDF - Animal Husbandry Infrastructure Development Fund)
(AIF-Agriculture, Infrastructure Fund).
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES