KB പ്രവാസി കിരൺ വായ്‌പ / KB Pravasi Kiran Loan

കോവിഡ്-19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് മൂലധനം പലിശ സബ്സിഡി ഉൾപ്പെടെ പുതിയ സംരംഭങ്ങൾക്ക് അനുവദിക്കുന്ന വായ്പയാണ് പ്രവാസി കിരൺ. നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് പ്രവാസി കിരൺ നടപ്പിലാക്കുന്നത്. സൂക്ഷ്മചെറുകിടഇടത്തരം സം രംഭങ്ങൾക്കുംകാർഷികകാർഷികാനുബന്ധ മേഖലക്കും ഈ വായ്പ ലഭിക്കുന്നതാണ്.

വായ്പാ പരിധി : 

24 ലക്ഷം രൂപ വരെ (മൊത്ത വ്യാപാരം) 

16 ലക്ഷം രൂപ വരെ  (ചില്ലറ വ്യാപാരം)


പലിശ : 12 % (ആദ്യ വർഷത്തേക്ക് 3% പലിശ സബ്സിഡി)

പദ്ധതി ചെലവിന്റെ 15% (പരമാവധി ലക്ഷം) വരെ ക്യാപിറ്റൽ സബ്സിഡിയായി നോർക്കാ റൂട്ട്സിൽ നിന്നും ലഭിക്കും. (Backend Subsidy) : *

കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രാഥമിക മൂല്യവർദ്ധിത സംരംഭങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ AIF ഫണ്ടിൽ നിന്നുള്ള 3% പലിശ ഇളവിന്കൂടി അർഹത.

**മൃഗപരിപാലനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് AHIDFൽ നിന്നുള്ള 3% പലിശ ഇളവിനും അർഹതയുണ്ട്.


പ്രായ പരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്പരമാവധി 70 വയസ്സ് വരെ (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം  പരിഗണിക്കുന്ന വ്യക്തിയുടെ പ്രായപരിധിയാണ്അടിസ്ഥാനമാക്കേണ്ടത്.)


തിരിച്ചടവ് കാലാവധി : ടേം ലോൺ - പരമാവധി വർഷം


വർക്കിംഗ് ക്യാപിറ്റൽ : ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം


ഗുണഭോക്താക്കൾ:

1) അപേക്ഷകൻ വ്യക്തിയോ കമ്പനിയോ പാർട്ടണർഷിപ്പോ/ സൊസൈറ്റിയോ ആകാം

2) അപേക്ഷകന്റെ ഷെയർ / അംഗത്വം എന്നിവ പ്രവാസിയുടേത് ആയിരിക്കണം.

3) അപേക്ഷകൻ ചുരുങ്ങിയത് വർഷം പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. നാട്ടിൽ തിരികെ എത്തി സ്ഥിര താമസം തുടങ്ങിയവരും ആയിരിക്കണം .

വായ്പയുടെ സ്വഭാവം: ടേം ലോൺ വർക്കിംഗ് ക്യാപിറ്റൽ / കോമ്പസിറ്റ് ലോൺ.


ജാമ്യം:

അപേക്ഷകന്റെ സ്വന്തം പേരിലുള്ള വസ്തുജാമ്യം അല്ലെങ്കിൽ അപേക്ഷകന്റെ പിതാവ്മകൻപങ്കാളിഅവിവാഹിതയായ മകൾ എന്നിവരുടെ കൈവശത്തിലും ഉടമസ്ഥതയിലും ഉള്ള വസ്തു വകകൾ ജാമ്യമായി പരിഗണിക്കാം.

വസ്തുവിന് അവകാശമുള്ളവരെയെല്ലാം സഹ അപേ ക്ഷകരായി ചേർക്കേണ്ടതാണ്.

അപേക്ഷകന്റെ പങ്കാളിയെ (ഭാര്യ / ഭർത്താവ്) നിർ ബന്ധമായും വായ്പയുടെ സഹ അപേക്ഷകരായി ചേർക്കേണ്ടതാണ്.

(AIF - Agricultural Infrastructure Fund) (AHIDF - Animal Husbandry Infrastructure Development Fund).

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT - CREDIT PROCESSING CENTRES <click here>  

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.