KB GST മിത്ര വായ്പ (MSME) / KB GST Mithra - MSME Loan
ഉല്പാദന, സേവന, വിപണന മേഖലയിൽ ബിസിനസ് ആരംഭിക്കുന്നതിനും, നിലവിലുള്ള ബിസിനസ് മെച്ചപ്പെടുത്തുന്നതിനും അനുവദിക്കുന്ന വായ്പ. ജി.എസ്.ടി. റിട്ടേൺ സ്ഥിതി വിവര കണക്കിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനാണ് വായ്പ അനുവദിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും വായ്പ ലഭിക്കും.
വായ്പാ പരിധി : വ്യക്തികൾ | പാർട്ട്ണർഷിപ്പ് പരമാവധി 25 ലക്ഷം രൂപ വരെ. കമ്പനികൾക്ക് പരമാവധി 1 കോടി രൂപവരെ (വ്യക്തികൾ പാർട്ട് ണർഷിപ്പ്/കമ്പനികൾക്ക് കുറഞ്ഞ വായ്പാ പരിധി 10 ലക്ഷം രൂപ)
പലിശ : %
തിരിച്ചടവ് കാലാവധി : ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം. (വർഷാ വർഷം പുതുക്കി ഉപയോഗിക്കാം)
വായ്പയുടെ സ്വഭാവം : വർക്കിംഗ് ക്യാപിറ്റൽ
അർഹത:
1) ഉല്പാദന, വ്യാപാര, സേവന മേഖലയിലുള്ള എല്ലാ MSME യൂണിറ്റുകൾക്കും
2) യൂണിറ്റിന് GST നിയമപ്രകാരം ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
3) GST റിട്ടേൺ ഫയൽ ചെയ്തിരിക്കണം
4) GST സംബന്ധമായി വകുപ്പുതലത്തിൽ ആവശ്യമായ അനുവാദവും NOC യും ലഭിച്ചിരിക്കണം.
5) നിലവിൽ വായ്പയുള്ള യൂണിറ്റുകൾക്ക് വീണ്ടും വായ്പ അനുവദിക്കുന്നതല്ല.
ജാമ്യം : ബാങ്ക് വായ്പ ഉപയോഗിച്ച് വാങ്ങുന്ന / നിർമ്മിക്കുന്ന വസ്തുവകകളും കൂടാതെ 150% കൊളാറ്ററൽ സെക്യൂരിറ്റിയും.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്പാ പദ്ധതികൾ #KERALA BANK LOAN SCHEMES