KB സുവിധ വായ്‌പ (MSME) / KB Suvidha MSME Loan
സാധാരണക്കാരായ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷിക, എം.എസ്.എം.ഇ., ടൂറിസം മേഖലയിലെ സംരംഭകർ, ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ, ഭൂവികസനത്തിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ | ഉടമകൾ, കാർഷിക | കെട്ടിട കരാറുകാർ, തുടങ്ങി നേരിട്ടോ അല്ലാതെയോ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇൻകം ടാക്സ് റിട്ടേൺ | ഫോം 16 | സാലറി സ്ലിപ് ഇവ ഹാജരാക്കാൻ കഴിയാത്തവർക്കുമാണ് കേരള ബാങ്കിന്റെ സുവിധ (MSME) വായ്‌പ അനുവദിക്കുന്നത്. വായ്പക്കാരന്റെ തിരിച്ചടവ് ശേഷി ശാഖാ മാനേജർ വിലയിരുത്തണം. ആയതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കേണ്ടത്. വാർഷിക വിറ്റു വരവിന്റെ അടിസ്ഥാനത്തിൽ വർക്കിംഗ് ക്യാപിറ്റൽ ലോണായും അനുവദിക്കുന്നതാണ്.
വായ്പാ പരിധി : പരമാവധി 20 ലക്ഷം രൂപ വരെ
പലിശ : 11 %* (AIF, AHIDF പലിശ ഇളവ് ലഭിക്കും)
തിരിച്ചടവ് കാലാവധി : പരമാവധി 10 വർഷം
വായ്പയുടെ സ്വഭാവം: ടേം ലോൺ | വർക്കിംഗ് ക്യാപിറ്റൽ
അർഹത : വ്യക്തികൾക്ക്
പ്രായപരിധി : കുറഞ്ഞത് 21 വയസ്സും, പരമാവധി 70 വയസ്സും
ജാമ്യം : 200% കൊളാറ്ററൽ സെക്യൂരിറ്റി
(MSME -Micro, Small and Medium Enterprises) (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കുള്ള വായ്പാ പദ്ധതി)
(AHIDF - Animal Husbandry Infrastructure Development Fund)
(AIF-Agriculture, Infrastructure Fund)
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES