Posts

Showing posts with the label KB Micro Food Processing Enterprise Loan

KB ഭക്ഷ്യ സംസ്കരണ സൂക്ഷമ വ്യവസായ സംരംഭ വായ്പ (Micro Food Processing Enterprise Loan)

ഇന്ത്യയിലെ അസംഘടിത ഭക്ഷ്യസംസ്കരണ മേഖലയിൽ 25 ലക്ഷത്തോളം സൂക്ഷ്മ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ തൊഴിലവസരങ്ങളിൽ 74 ശതമാനവും സൃഷ്ടിക്കുന്നത് ഈ സ്ഥാപനങ്ങളാണ്. ഭക്ഷ്യ സംസ്കരണ മേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ 27 ശതമാനവും ഇത്തരം സൂക്ഷ്മ വ്യവസായ യൂണിറ്റുകളിലാണ് ഉത്പാദിപ്പിക്കുന്നത്. ഇവയിൽ 66 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കുടുംബാധിഷ്ഠിതവും സ്ത്രീ പ്രാതിനിധ്യവുമുള്ളതാണ് ഇത്തരം സംരംഭങ്ങളിൽ ഭൂരിഭാഗവും. ഉദ്ദേശ്യം : ഭക്ഷ്യസംസ്കരണ സൂക്ഷ്മ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ പരിഗണിച്ച് കേരള ബാങ്കിന്റെ ശാഖകൾ വഴി ഈ മേഖലക്ക് ധനസഹായം നൽകുന്നതിനായി നടപ്പിലാക്കുന്ന വായ്പാ പദ്ധതി. വായ്പാ പരിധി : മൂലധന നിക്ഷേപം, പ്രവർത്തന മൂലധന നിക്ഷേപം എന്നിവ ഉൾപ്പെടെ 1 ലക്ഷം മുതൽ 60 ലക്ഷം വരെ യൂണിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ തുക. പലിശ : 9.75 % 1) തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതി കാർഷിക ഉൽപ്പന്നങ്ങളുടെ പ്രാഥമിക സംസ്കരണവുമായി ബന്ധപ്പെട്ട പായ്ക്കിംഗ്, ഗ്രേഡിംഗ് മുതലായവ ആണെങ്കിൽ, അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് (AIF) 3% പലിശ ഇളവിനുള്ള അർഹത ഉണ്ടായിരിക്കും 2) ...