KB പ്രവാസി ഭദ്രത വായ്‌പ / KB Pravasi Badratha Loan
തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സി ന്റെ സഹായത്തോടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി അനുവദിക്കുന്ന വായ്പ പദ്ധതി. പുതിയ സംരംഭത്തിനും നിലവിലുള്ളവയുടെ നവീകര ണത്തിനും കാർഷിക , കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വായ്പ ലഭിക്കുന്നു. വായ്പാ പരിധി : പരമാവധി 5 ലക്ഷം രൂപ ടേംലോൺ : പദ്ധതി ചെലവിന്റെ 80% അല്ലെങ്കിൽ 5 ലക്ഷം രൂപ (ഏതാണോ കുറവ് അത്) പ്രവർത്തന മൂലധനം- പ്രതീക്ഷിക്കുന്ന വാർഷിക വിറ്റുവരവിന്റെ പരമാവധി 20% അല്ലെങ്കിൽ 5 ലക്ഷം രൂപ (ഏതാണോ കുറവ് അത്) പലിശ : % (Monthly Compounding) ( ആദ്യ 4 വർഷത്തേക്ക് 3% പലിശ സബ്സിഡി) പദ്ധതി ചെലവിന്റെ 25 ശതമാനമോ അല്ലെങ്കിൽ പരമാ വധി 1 ലക്ഷം രൂപയോ ക്യാപിറ്റൽ സബ്സിഡിയായി നോർക്ക റൂട്ട്സ് വഴി ലഭിക്കുന്നതിന് അർഹത (Backend Subsidy) പ്രായപരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്. 70 വയസ്സ് തികയുന്നതിന് മുമ്പ് തിരിച്ചടവ് പൂർത്തിയാക്കണം. തിരിച്ചടവ് കാലാവധി : പരമാവധി 60 മാസം (ടേം ലോൺ) വർക്...