Posts

Showing posts with the label KB Sahaja Micro Finance

KB സഹജ വായ്‌പ(മൈക്രോഫിനാൻസ്) / KB Sahaja Micro Finance - JLG,SHG & SAF

കേരള ബാങ്ക്  സ്ത്രീ സംരംഭകർക്കായി നടപ്പിലാക്കിയ മൈക്രോ ഫിനാൻസ്  വായ്പാ പദ്ധതിയാണ് സഹജ.  ഉദ്ദേശ്യം : വനിതകളുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വനിതാ സംരംഭകർക്കു മാത്രമായി അനുവദിക്കുന്ന വായ്പയാണ് സഹജ മൈക്രോ ഫിനാൻസ്. കുടുംബശ്രീകളിലെയും, അയൽക്കൂട്ടങ്ങളിലെയും, സ്വയം സഹായ സംഘങ്ങളിലെയും (SHG/NHG/JLG) അംഗങ്ങളുടെ ഉല്പാദനക്ഷമമായ ചെറിയ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതിയാണ് മൈക്രോ ഫിനാൻസ്. വായ്പാ പരിധി : 20 ലക്ഷംരൂപ (SHG) , 10 ലക്ഷം രൂപ (JLG) പലിശ (നിലവിൽ) : 10 % വായ്പാ കാലാവധി  : പരമാവധി 3 വർഷം വായ്പയുടെ സ്വഭാവം :   ടേം ലോൺ അർഹത:   സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങൾക്ക് (SHG/NHG/JLG) ജാമ്യം : 1. ആസ്തി വകകളുടെ ഹൈപ്പോത്തിക്കേഷൻ 2. പ്രോമിസറി നോട്ടും ഇന്റർസെ ഉടമ്പടിയും 3. വ്യക്തിഗത ജാമ്യം 4. തിരിച്ചടവിന്റെ പ്രധാന ഉത്തരവാദിത്വം സംഘങ്ങൾക്ക് ആയിരിക്കും. സംഘങ്ങൾക്ക് ആവശ്യമായ യോഗ്യതകൾ: 1. വനിതകൾ മാത്രം അംഗങ്ങളായിട്ടുള്ള സംഘങ്ങൾ ആയിരിക്കണം. 2. കഴിഞ്ഞ ആറു മാസമായി നിലവിലുളളതും പ്രവർത്തിക്കുന്നതുമായ സംഘം ആയിരിക്കണം. (അക്കൗണ്ട് | രജിസ്റ്റർ പരിശോധിക്കുക). 3. കുറഞ്ഞത് 10 ...