MSME വായ്‌പ പദ്ധതികൾ..
Kerala Bank Be the number One - Finale 2023

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കുള്ള
കേരള ബാങ്കിന്റെ MSME വായ്‌പ പദ്ധതികൾ..
KB സുവിധ ,
KB സുവിധ പ്ലസ് ,
KB മിത്ര ,
KB യുവമിത്ര,
KB GST മിത്ര
എന്നീ അഞ്ച് MSME വായ്‌പകളെക്കുറിച്ച് :

KB സുവിധ MSME വായ്‌പ :
സാധാരണക്കാരായ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷിക, എം.എസ്.എം.ഇ., ടൂറിസം മേഖലയിലെ സംരംഭകർ, ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ, ഭൂവികസനത്തിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ | ഉടമകൾ, കാർഷിക | കെട്ടിട കരാറുകാർ, തുടങ്ങി നേരിട്ടോ അല്ലാതെയോ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇൻകം ടാക്സ് റിട്ടേൺ | ഫോം 16 | സാലറി സ്ലിപ് ഇവ ഹാജരാ ക്കാൻ കഴിയാത്തവർക്കുമാണ് കേരള ബാങ്കിന്റെ MSME സുവിധ വായ്‌പ അനുവദിക്കുന്നത്.
വായ്പാ പരിധി പരമാവധി 20 ലക്ഷം രൂപ വരെ, പലിശ %
തിരിച്ചടവ് കാലാവധി : പരമാവധി 10 വർഷം
അപേക്ഷകരായ വ്യക്തികൾക്ക് കുറഞ്ഞത് 21 വയസ്സും, പരമാവധി 70 വയസ്സുമാണ് പ്രായ പരിധി.
KB സുവിധ Working MSME വായ്‌പ :

KB സുവിധ പ്ലസ് MSME വായ്‌പ:
ഉല്പാദന, സേവന, വിപണന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും, ബസ്സ് ഉട മകൾക്കും കേരള ബാങ്ക് അനുവദിക്കുന്ന ഈട് രഹിത വായ്പയാണ് സുവിധ പ്ലസ്.
വായ്പാ പരിധി: പരമാവധി 5 ലക്ഷം രൂപ, ബസ്സ് ഉടമകൾക്കും, ചെറുകിട കച്ചവടക്കാർക്കും 2 ലക്ഷം രൂപ വരെ അനുവദിക്കുന്നു. പലിശ 10 %
KB സുവിധ പ്ലസ് വായ്‌പ ലഭിക്കുന്നതിന് കുറഞ്ഞപ്രായപരിധി 18 വയസ്സും പരമാവധി 70 വയസ്സുമാണ് .
തിരിച്ചടവ് കാലാവധി: പരമാവധി 60 മാസം
1 വർഷ കാലാവധിക്ക് അനുവദിക്കുന്ന വർക്കിംഗ് ക്യാപിറ്റൽ - ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാവുന്നതാണ്.

KB മിത്ര വായ്പ MSME വായ്പ :
ചെറുകിട കച്ചവടക്കാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവർക്ക് അനു വദിക്കുന്ന വായ്പ. യുവാക്കൾക്കും പുതിയ സംരംഭകർക്കും സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിലവിലുള്ളവ നവീകരിക്കുന്നതിനും KB മിത്ര വായ്പ ലഭിക്കുന്നതാണ്. വർക്കിംഗ് ക്യാപിറ്റലായും, ടേം ലോണായും ഈ വായ്പ അനുവദിക്കുന്നതാണ്.
വായ്പാ പരിധി : വ്യക്തികൾക്ക് - 25 ലക്ഷം വരെ കമ്പനികൾക്ക് - 1 കോടി വരെ
തിരിച്ചടവ് കാലാവധി : പരമാവധി 84 മാസം (അതായത് 7 വർഷം) ,പലിശ %
ഉല്പാദന | സേവന | കച്ചവട മേഖലയിലുള്ള എല്ലാ സംരംഭകരും KB മിത്ര വായ്പക്ക് അർഹരാണ്
65 വയസ്സ് വരെയാണ് പ്രായപരിധി .
70 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് തിരിച്ചടവ് പൂർത്തിയാക്കണം.

KB യുവമിത്ര MSME വായ്‌പ:
35 വയസ്സിൽ താഴെയുള്ള സംരംഭകർക്കായുള്ള വായ്പാ പദ്ധതി
യുവ സംരംഭകരുടെ തൊഴിലവസരവും, വരുമാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി. ഉല്പാദന സേവന വ്യാപാര രംഗത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് യുവതികൾക്ക് സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.
വായ്പാ പരിധി വ്യക്തികൾക്ക് 25 ലക്ഷം രൂപ വരെ.
കമ്പനികൾക്ക് -1 കോടി രൂപ വരെ, പലിശ %
തിരിച്ചടവ് കാലാവധി 7 വർഷം, അതായത് 84 മാസ തവണകൾ.
ഉല്പാദന/സേവന വ്യാപാര മേഖലയിലുളള 35 വയസ്സിൽ താഴെയുള്ള എല്ലാ സംരംഭകരും കേരള ബാങ്ക് യുവമിത്ര വായ്പക്ക് അർഹരാണ്.
35 വയസ്സിൽ താഴെ പ്രായമുള്ള അംഗങ്ങൾ രൂപീകരിച്ച സ്വയം സഹായ സംഘങ്ങൾക്കും ജോയിൻറ് ലൈബിലിറ്റി ഗ്രൂപ്പുകൾക്കും യുവമിത്ര വായ്പ ലഭിക്കുന്നതാണ്

KB GST മിത്ര (MSME):
ഉല്പാദന, സേവന, വിപണന മേഖലയിൽ ബിസിനസ് ആരംഭിക്കുന്നതിനും, നിലവിലുള്ള ബിസിനസ് മെച്ചപ്പെടുത്തുന്നതിനും അനുവദിക്കുന്ന വായ്പയാണിത് . ജി.എസ്.ടി. റിട്ടേൺ സ്ഥിതി വിവര കണക്കിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനാണ് വായ്പ അനുവദിക്കുന്നത്.
വ്യക്തികൾക്കും പാർട്ട്ണർഷിപ്പുകൾക്കും പരമാവധി 25 ലക്ഷം രൂപ വരെയും . കമ്പനികൾക്ക് പരമാവധി 1 കോടി രൂപവരെയും അനുവദിക്കുന്നു. GST മിത്ര വായ്‌പ വർഷാ വർഷം പുതുക്കി ഉപയോഗിക്കാം.പലിശ %
Animal Husbandry Infrastructure Development Fund ,
Agriculture, Infrastructure Fund എന്നിവ മുഖേനയുള്ള പലിശ ഇളവ് അർഹമായ മേഖലകൾക്ക് ലഭിക്കുന്നതാണ്.

കേരള ബാങ്ക് MSME വായ്‌പ പദ്ധതികൾ ..
കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

കേരള ബാങ്ക്
നവകേരളത്തിന്റെ ബാങ്ക്

കരുത്താണ് കേരള ബാങ്ക്
കരളുറപ്പാണ് കേരള ബാങ്ക് .

#Kerala Bank Be the number One - Finale 2023
DISTRICT - CREDIT PROCESSING CENTRES < click here>