Posts

Showing posts with the label KB FPO Loan

KB ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO) വായ്‌പ / KB FPO Loan

കാർഷികോൽപന്നങ്ങളുടെ നിർമ്മാതാക്കളായ കർഷകർക്ക് ഗ്രൂപ്പുകൾ രൂപീകരിക്കാനും ഇന്ത്യൻ കമ്പനി നിയമത്തിന് സഹകരണ നിയമത്തിന് കീഴിൽ സ്വയം രജിസ്റ്റർ ചെയ്യാനും അവസരം നൽകുക എന്നതാണ് ഫാർമർ പ്രോഡ്യൂസർ ഓർഗനൈസേഷൻ രൂപീകരണത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.  സമൂഹത്തിൽ കർഷകരുടെ നിലവാരം ഉയർത്തുക ,  സംഘടനാശേഷിയും വരുമാനവും വർദ്ധിപ്പിക്കുക ,  രാജ്യത്ത് കാർഷിക അഭിവൃദ്ധി ഉണ്ടാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കേരളബാങ്ക് വഴി കർഷക ഉത്പാദക സംഘങ്ങൾക്ക് അനുവദിക്കുന്ന വായ്പയാണ്  KBFPO.  ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ ഉല്പാദന ചിലവിൽ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും ,  മെച്ചപ്പെട്ട വിപണി സാധ്യതകൾ കണ്ട ത്തുന്നതിനും  FPO  വായ്പ കർഷകരെ സഹായിക്കും. വായ്പാ പരിധി :  പരമാവധി  60  ലക്ഷം രൂപ അല്ലെങ്കിൽ  FPO  യുടെ അറ്റലാഭത്തിന്റെ ( Networth) 6  ഇരട്ടി പലിശ  : 10 % തിരിച്ചടവ് കാലാവധി :  പരമാവധി  8  വർഷം (ടേം ലോൺ) (Working Capital) - 12  മാസം  (വർഷംതോറും പുതുക്കി ഉപയോഗിക്കാം) വായ്പാ സ്വഭാവം   :  ടേം ലോൺ  &...