Posts

Showing posts with the label KB Wadi Loan

KB വാഡി തണ്ണീർതട ആദിവാസി മേഖലയ്ക്കുള്ള വായ്‌പ / KB WADI LOAN

തണ്ണീർതട ( Watershed)  ആദിവാസി മേഖലയുടെ വികസനത്തിന് കേരള ബാങ്ക് ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയാണ്  KB  വാഡി. ഉദ്ദേശ്യം :  കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട ഗ്രാമീണ മേഖലയ്ക്ക് പ്രത്യേകിച്ച് തണ്ണീർതട ( Watershed)  ആദിവാസി മേഖലയിലെ സ്ഥിര താമസക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനായി നബാർഡ് ധനസഹായത്തോടെ കേരള ബാങ്ക് നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയാണ് കേരള ബാങ്ക് വാഡി. ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന വായ്പകൾ തണ്ണീർതട ,  ആദിവാസി മേഖലയിലെ താമസക്കാർക്ക്  6%  പലിശ നിരക്കിൽ അനുവദിക്കുന്നതായിരിക്കും. ജലസ്രോതസ്സുകളുടെ വികസനം ,  സുസ്ഥിര കൃഷി ,  സാമൂഹിക ശാക്തീകരണം ,  സ്ത്രീ ശാക്തീകരണം ,  ആരോഗ്യ പരിപാലനം തുടങ്ങി എല്ലാ മേഖലയിലുമുള്ള പുരോഗതി ആദിവാസി ,  തണ്ണീർതട മേഖലയിലുള്ളവർക്ക് ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. നബാർഡിന്റെ പ്രത്യേക സഹായത്തോടെ ഇടുക്കി ,  കണ്ണൂർ ,  കാസർകോട് ,  പാലക്കാട് ,  പത്തനതിട്ട ,  തിരുവനന്തപുരം ,  വയനാട് ,  മലപ്പുറം ജില്ലകളിലെ തണ്ണീർതട ,  ആദിവാസി പ്രദേശ...