KB വാഡി തണ്ണീർതട ആദിവാസി മേഖലയ്ക്കുള്ള വായ്‌പ / KB WADI LOAN

തണ്ണീർതട (Watershed) ആദിവാസി മേഖലയുടെ വികസനത്തിന് കേരള ബാങ്ക് ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയാണ് KB വാഡി.

ഉദ്ദേശ്യം : 

കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട ഗ്രാമീണ മേഖലയ്ക്ക് പ്രത്യേകിച്ച് തണ്ണീർതട (Watershed) ആദിവാസി മേഖലയിലെ സ്ഥിര താമസക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനായി നബാർഡ് ധനസഹായത്തോടെ കേരള ബാങ്ക് നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയാണ് കേരള ബാങ്ക് വാഡി.


ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന വായ്പകൾ തണ്ണീർതടആദിവാസി മേഖലയിലെ താമസക്കാർക്ക് 6% പലിശ നിരക്കിൽ അനുവദിക്കുന്നതായിരിക്കും. ജലസ്രോതസ്സുകളുടെ വികസനംസുസ്ഥിര കൃഷിസാമൂഹിക ശാക്തീകരണംസ്ത്രീ ശാക്തീകരണംആരോഗ്യ പരിപാലനം തുടങ്ങി എല്ലാ മേഖലയിലുമുള്ള പുരോഗതി ആദിവാസിതണ്ണീർതട മേഖലയിലുള്ളവർക്ക് ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.


നബാർഡിന്റെ പ്രത്യേക സഹായത്തോടെ ഇടുക്കികണ്ണൂർകാസർകോട്പാലക്കാട്പത്തനതിട്ടതിരുവനന്തപുരംവയനാട്മലപ്പുറം ജില്ലകളിലെ തണ്ണീർതടആദിവാസി പ്രദേശങ്ങളിലുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.


വായ്പാ പരിധി : 60 ലക്ഷം രൂപ വരെ

തിരിച്ചടവ് കാലാവധി : പരമാവധി വർഷം (എല്ലാ വായ്പകൾക്കും)

പലിശ  : 10 % (ഈ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വായ്പയ്ക്കും 10 % പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു)

അർഹത : തണ്ണീർതടആദിവാസി മേഖലകളായി നബാർഡ് അംഗീകരിച്ച ജില്ലകളിലെ ചെറുകിടനാമമാത് കർഷകർആദിവാസി കർഷകർ, FPOS, സ്വയം സഹായ സംഘങ്ങൾകുടുംബശ്രീകൾകർഷക കൂട്ടായ്മകൾ എന്നിവർക്ക്.

നബാർഡിന്റെ വാഡി പുനർവായ്പ പദ്ധതിക്ക് അർഹമായ കേരള ബാങ്ക് വായ്പകൾ

1. KB ദീർഘകാല കാർഷിക വായ്പകൾ

2. KB മൈക്രോ ഫിനാൻസ്

3. KB MSME വായ്പകൾ 

4. 6 ലക്ഷം രൂപ വരെയുള്ള റൂറൽ ഹൗസിംഗ് വായ്പകൾ

5. KB പ്രവാസി കിരൺ

6. KB പ്രവാസി ഭദ്രത

7. KB മൈക്രോ ഫുഡ് പ്രോസസിംഗ് വായ്പ (PM FME)

8. KB സുവിധ

9. KB സുവിധ പ്ലസ്

10. 1,00,000/- രൂപ വരെയുള്ള എല്ലാവിധ വ്യക്തിഗത വായ്പകൾക്കും K B വാഡി പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും

11. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്ആനിമൽ ഹസ്ബൻഡറി ഇൻഫ്രാ ഫണ്ട് ഇവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വായ്പകൾ


ജാമ്യം:

KB വാഡി പദ്ധതികൾ ഉൾപ്പെടുന്ന ഓരോ വായ്പയ്ക്കും അതാത് വായ്പ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT - CREDIT PROCESSING CENTRES  < click here>

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES  

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.