KB വസ്തു ജാമ്യ വായ്പ (മോർട്ട്ഗേജ് ലോൺ) / KB MORTGAGE LOAN
വിവാഹം, ചികിത്സ, വസ്തു വാങ്ങൽ തുടങ്ങി വ്യക്തിഗതമായ ഏത് ആവ ശ്യത്തിനും വസ്തു ജാമ്യത്തിൽ എടുക്കാവുന്ന വായ്പ. പാലൈറ്റർ, പാർട്ട്ണർഷിപ്പ് സ്ഥാപനം എന്നിവക്കും വസ്തു ജാമ്യ വായ്പ അനുവദിക്കുന്നതാണ്.
വായ്പാ പരിധി : 40 ലക്ഷം രൂപ വരെ
പലിശ : 13 %
തിരിച്ചടവ് കാലാവധി : പരമാവധി 10 വർഷം (120 മാസത്തവണകൾ)
പ്രായപരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്. പരമാവധി 70 വയസ്സ് വരെ (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തിയുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്).
ജാമ്യം
200 % കൊളാറ്ററൽ സെക്യൂരിറ്റി | വായ്പാ തുകയുടെ 200% മൂല്യമുള്ളതും ആവശ്യമായ ഗതാഗത സൗകര്യമുള്ളതുമായ വസ്തു/ ഫ്ളാറ്റ് ഇവ ഗഹാൻ ചെയ്ത് ഈടായി വാങ്ങാവുന്നതാണ്.
കോർപ്പറേഷൻ മുൻസിപ്പൽ പ്രദേശങ്ങളിൽ കുറഞ്ഞത് 3 സെന്റും പഞ്ചായത്തുകളിൽ കുറഞ്ഞത് 5 സെന്റും ഭൂമി ഉണ്ടായിരിക്കണം. കൃഷിഭൂമി ഈടായി വാങ്ങാവുന്നതല്ല.
10 ലക്ഷം രൂപക്കു മുകളിലുള്ള വായ്പകളിൽ നിർബന്ധമായും 4 ചക്ര വാഹന ഗതാഗത സൗകര്യം ഈട് വസ്തുവിലേയ്ക്ക് ഉണ്ടായിരിക്കണം.
വായ്പയുടെ സ്വഭാവം : ടേം ലോൺ
അർഹത : വ്യക്തികൾ / പാർട്ട്ണർ/ പ്രൊപ്രൈറ്റർ പാർട്ട്ണർഷിപ്പ് സ്ഥാപനം എന്നിവർക്ക്
മിനിമം കെഡിറ്റ് സ്കോർ 600
5 ലക്ഷത്തിനുമുകളിലുള്ള വായ്പയ്ക്ക് ഐ.റ്റി.ആർ ഹാജരാക്കണം.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,
തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES < click here
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES