KB സഹജ വായ്‌പ(മൈക്രോഫിനാൻസ്) / KB Sahaja Micro Finance - JLG,SHG & SAF
കേരള ബാങ്ക് സ്ത്രീ സംരംഭകർക്കായി നടപ്പിലാക്കിയ മൈക്രോ ഫിനാൻസ് വായ്പാ പദ്ധതിയാണ് സഹജ.
ഉദ്ദേശ്യം :
വനിതകളുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വനിതാ സംരംഭകർക്കു മാത്രമായി അനുവദിക്കുന്ന വായ്പയാണ് സഹജ മൈക്രോ ഫിനാൻസ്.
കുടുംബശ്രീകളിലെയും, അയൽക്കൂട്ടങ്ങളിലെയും, സ്വയം സഹായ സംഘങ്ങളിലെയും (SHG/NHG/JLG) അംഗങ്ങളുടെ ഉല്പാദനക്ഷമമായ ചെറിയ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതിയാണ് മൈക്രോ ഫിനാൻസ്.
വായ്പാ പരിധി : 20 ലക്ഷംരൂപ (SHG) , 10 ലക്ഷം രൂപ (JLG)
പലിശ (നിലവിൽ) : 10 %
വായ്പാ കാലാവധി : പരമാവധി 3 വർഷം
വായ്പയുടെ സ്വഭാവം : ടേം ലോൺ
അർഹത: സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങൾക്ക് (SHG/NHG/JLG)
ജാമ്യം :
1. ആസ്തി വകകളുടെ ഹൈപ്പോത്തിക്കേഷൻ
2. പ്രോമിസറി നോട്ടും ഇന്റർസെ ഉടമ്പടിയും
3. വ്യക്തിഗത ജാമ്യം
4. തിരിച്ചടവിന്റെ പ്രധാന ഉത്തരവാദിത്വം സംഘങ്ങൾക്ക് ആയിരിക്കും.
സംഘങ്ങൾക്ക് ആവശ്യമായ യോഗ്യതകൾ:
1. വനിതകൾ മാത്രം അംഗങ്ങളായിട്ടുള്ള സംഘങ്ങൾ ആയിരിക്കണം.
2. കഴിഞ്ഞ ആറു മാസമായി നിലവിലുളളതും പ്രവർത്തിക്കുന്നതുമായ സംഘം ആയിരിക്കണം. (അക്കൗണ്ട് | രജിസ്റ്റർ പരിശോധിക്കുക).
3. കുറഞ്ഞത് 10 ഉം പരമാവധി 20 ഉം അംഗബലം ഉള്ള - വനിതാ സ്വാശ്രയ സംഘം ആയിരിക്കണം.
4. സ്വയം സഹായ സംഘത്തിന്റെ പേരിൽ ബാങ്കിൽ ഒരു എസ്.ബി. അക്കൗണ്ട് തുടങ്ങേണ്ടതാണ്.
5. എസ്.ബി അക്കൗണ്ടിന്റെ തൃപ്തികരമായ ഇടപാട് വിലയിരുത്തണം (സംഘത്തിൽ നിന്ന് കുറഞ്ഞത് 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ശേഖരിക്കുക)
6. അപേക്ഷകന്റെ തിരിച്ചടവ് ശേഷി കർശനമായി പരിഗണിക്കേണ്ടതാണ്.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES