ക്ഷീരമിത്ര വായ്പാ പദ്ധതികൾ / Ksheeramithra loan Schemes

ഹ്രസ്വ കാല, മധ്യകാല വായ്‌പകൾ 2 ലക്ഷം വരെ.

കേരളത്തിലെ ക്ഷീരകർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ (KCC) പ്രയോജനം ക്ഷീര കർഷകർക്ക് പരമാവധി ലഭിക്കുന്നതിനും കേരള ബാങ്ക് വഴി അനുവദിക്കുന്ന വായ്പയാണ് ക്ഷീരമിത്ര . 


ക്ഷീരകർഷകരുടെ ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ക്ഷീരമിത്ര KCC ഹ്രസ്വകാല വായ്പയായും , 
സംരംഭങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ഷീരമിത്ര MT മധ്യകാല വായ്പയായും അനുവദിക്കുന്നു.

സ്കീം - 1 : ക്ഷീരമിത്ര, KCC ഹ്രസ്വകാല വായ്പ

നിലവിലുള്ള ചെറുകിട ക്ഷീരകർഷകരുടെ ദൈനംദിന ആവശ്യങ്ങളായ കാലിത്തീറ്റ, വൈക്കോൽ , ലേബർ ചാർജ്ജ് തുടങ്ങിയ ചെലവുകൾക്കാവശ്യമായ ഹ്രസ്വകാല പ്രവർത്തന മൂലധന വായ്പയാണ് കേരള ബാങ്ക് ക്ഷീരമിത്ര (KCC) .

ഗുണഭോക്താക്കൾ :
കേരള ബാങ്കിൽ അംഗത്വമുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 
ക്ഷീര കർഷകർ,ക്ഷീര സംരംഭകർ , JLG/ SHG ഗ്രൂപ്പുകൾ എന്നിവർ .

വായ്പാ പരിധി:
പരമാവധി 2 ലക്ഷം രൂപ വരെ (State Level Technical Committee - SLTC അംഗീകരിച്ചിട്ടുളള സ്കെയിൽ ഓഫ് ഫിനാൻസ് അനുസരിച്ച് വായ്പാ തുക നിശ്ചയിക്കുന്നു. (ഒരു പശുവിന് 22500 രൂപ മുതൽ 24000 വരെ).

വായ്പാ കാലാവധി :
3 വർഷം (ക്യാഷ് ക്രെഡിറ്റ് - കൃത്യമായി തിരിച്ചടക്കുന്ന ഉപഭോക്താവിന് വർഷംതോറും പുതുക്കി ഉപയോഗിക്കാം )

Scale of finane പ്രകാരമുള്ള അർഹതയുടെ അടിസ്ഥാനത്തിൽ വായ്പാ പരിധി പ്രതിവർഷം പുനർ നിശ്ചയിച്ച് നൽകാം.

3 വർഷം കഴിഞ്ഞാൽ വായ്പാ രേഖകൾ പുതുക്കി വയ്ക്കേണ്ടതാണ്.

വായ്പാസ്വഭാവം:
റിവോൾവിംഗ് ക്യാഷ് ക്രെഡിറ്റ് .
ആധാർ സീഡിംഗ് നിർബന്ധം .

ജാമ്യം :
സർക്കാർ, അർദ്ധ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ക്ഷീരസംഘത്തിൽ അംഗമായിട്ടുള്ളതും ക്ഷീരവൃത്തിയിലൂടെ വരുമാനം നേടുന്നതുമായ ഒരാളുടെ വ്യക്തിഗത ജാമ്യം ആവശ്യമാണ്.

ക്ഷീരമിത്ര വായ്പക്കാരന് മറ്റിതര കാർഷിക ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ ക്ഷീരമിത്ര വായ്പ ഉൾപ്പെടെ പരമാവധി 3 ലക്ഷം രൂപവരെ സ്കെയിൽ ഓഫ് ഫിനാൻസിന് വിധേയമായി KCC വായ്പയായി അനുവദിക്കാം.

പ്രായപരിധി: 21 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക്.

പലിശ : 7 % (കൃത്യമായി തിരിച്ചടക്കുന്നവർക്ക് 3 % പലിശയിളവോടെ 4 % പലിശ മാത്രം ഈടാക്കുന്നു). വായ്പ പലിശ തിരിച്ചടവ് ത്രൈമാസ / പ്രതിമാസ തവണകളായി അടയ്ക്കേണ്ടതാണ്.

...................................................................................................................
സ്കീം - 2 : കേരള ബാങ്ക് ക്ഷീര മിത്ര (Medium Term ) 

ക്ഷീര കർഷകരുടെ അടിസ്ഥാന സൗകര്യ വികസനം, പശുവിനെ വാങ്ങുന്നതിന്, തൊഴുത്ത് നിർമ്മാണം, ക്ഷീരകർഷക മേഖലയുമായി ബന്ധപ്പെട്ട യന്ത്ര സാമഗ്രികൾ, ഉപകരണങ്ങൾ ഇവ വാങ്ങുന്നതിന്, 
ക്ഷീരോൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, ക്ഷീരസംരക്ഷണ കേന്ദ്രം, കൃത്രിമ ബീജാധാന കേന്ദ്രം തുടങ്ങിയ ആവശ്യങ്ങൾക്കുളള കെട്ടിട നിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്ക് അനുവധിക്കുന്ന മധ്യകാല വായ്പയാണിത്.


ഗുണഭോക്താക്കൾ :
കേരള ബാങ്കിൽ അംഗത്വമുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 
ക്ഷീര കർഷകർ,
ക്ഷീര സംരംഭകർ , 
JLG/ SHG ഗ്രൂപ്പുകൾ എന്നിവർ .

വായ്പാ കാലാവധി :
3 വർഷം മുതൽ 5 വർഷം വരെ .
ക്ഷീര സഹകരണ സംഘവും കർഷകനും ബാങ്കുമായി തിരിച്ചടവ് സംബന്ധിച്ച് ഒരു ത്രികക്ഷി കരാറിൽ ഏർപ്പെടേണ്ടതാണ്. കരാർ പ്രകാരം വായ്പാക്കാരന് നേരിട്ടും ക്ഷീരകർഷക സംഘം വഴിയും തുക ബാങ്കിൽ അടക്കാവുന്നതാണ്.


വായ്പാ പരിധി:
പരമാവധി 2 ലക്ഷം രൂപ നബാർഡിന്റെ യൂണിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തിൽ പദ്ധതി ചെലവിന്റെ 90 % വരെ തുക അനുവദിച്ച് നൽകാം. 10 % വായ്പാ ക്കാരന്റെ മാർജിൻ ആയിരിക്കും. 

 ക്ഷീരമിത്ര വായ്പ - ചെലവ് (സ്കീം 2)                                                                                  

                                                        നബാർഡിന്റെ യൂണിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തിൽ (2022 - 23 )

പശുവിന്റെ എണ്ണം

 

 

  3 പശു

 2 പശു

  5 പശു

1

പശു വി                     (Rs.6000 per litre of milk)

 

 60,000

 120,000

 3,00,000

2

ട്രാൻസ്പോർട്ടേഷൻ 

 

 1,500

3,000 

 4,000

3

തൊഴുത്ത് ചെലവ്

 

 52,500

 52,500

 1,62,500

4

ഉപകരണങ്ങൾ

 

 2,000

 2,000

 20,000

5

ഇൻഷുറൻസ് @ Rs.4%

 

 2,400

 4,800

 12,000

6

വർക്കിംഗ് കാപ്പിറ് (മാസം )

 

 7,500

 12,385

 30,963

7

ആകെ

 

 1,25,900

 1,94,000

 55,4000

8

യൂണിറ്റ് കോസ്റ്റ് (തൊഴുത്ത് ഒഴികെ)

 

 71,900

 1,42,000

 3,92,000

 ക്ഷീരമിത്ര വഴി അനുവദിക്കുന്ന പരമാവധി തുക 2 ലക്ഷം


ഒരു കുടുംബത്തിൽ നിന്ന് ഒരു അപേക്ഷകന് മാത്രമേ വായ്പക്ക് അർഹതയുള്ളൂ. (സ്കീം 1 & 2 )

അർഹതയുള്ള കർഷകർക്ക് ക്ഷീരവികസന വകുപ്പിന്റെ ക്ഷീര ശ്രീ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കുന്നതാണ്. www.ksheerasree.kerala.gov.in

ജാമ്യം:
വായ്പാ തുക കൊണ്ട് സ്വരൂപിക്കുന്ന ആസ്തികൾ ബാങ്കിന്റെ പ്രാഥമിക ജാമ്യം ആയിരിക്കും. ആയതു ബാങ്കിന്റെയും വായ്പാ ക്കാരന്റെയും പേരിൽ കൂട്ടായി ഇൻഷ്വർ ചെയ്തിരിക്കേണ്ടതാണ്.

സർക്കാർ / അർദ്ധ സർക്കാർ ജീവനക്കാരന്റെ ഒരു ജാമ്യം അല്ലെങ്കിൽ ക്ഷീര സഹകരണ സംഘത്തിൽ അംഗമായിട്ടുള്ള അക്കൗണ്ട് ഹോൾഡറുടെ ജാമ്യം.

പ്രായപരിധി: 21 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് .

പലിശ : 9.75 %
പാലിക്കേണ്ട നിബന്ധനകൾ (സ്കീം 1 & 2 ):

ക്ഷീരസംഘത്തിന് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ഉണ്ടായിരിക്കണം.

സംഘത്തിന് Paid Secretary ഉണ്ടായിരിക്കണം.

ക്ഷീര സംഘത്തിന് ബാങ്കിൽ അഫിലിയേഷൻ ഉണ്ടായിരിക്കണം.

ആദ്യഘട്ടത്തിൽ രണ്ട്തരം വായ്പകളും ഒരു വ്യക്തിക്ക് ഒരുമിച്ച് അനുവദിക്കാൻ പാടില്ല.

എന്നാൽ ഏതെങ്കിലും ഒരു ക്ഷീരമിത്ര വായ്പ എടുത്ത് ഒരു വർഷം കഴിഞ്ഞാൽ ഉപഭോക്താവിന് ആവശ്യമെങ്കിൽ തിരിച്ചടവ് ശേഷി ഉറപ്പാക്കി ഇതര വായ്പ അനുവദിക്കാം.

120 ദിവസത്തിൽ, 90 ദിവസം എങ്കിലും ക്ഷീരസംഘത്തിൽ പാൽ നൽകുന്ന കർഷകനു മാത്രമേ വായ്പക്ക് അർഹതയുണ്ടാവൂ.

ആവശ്യമായ രേഖകൾ (സ്കീം 1 & 2 ) :

1. അപേക്ഷ
2. അപ്രൈസൽ റിപ്പോർട്ട് (സ്കീം 1)
3. പദ്ധതി റിപ്പോർട്ട് (നബാർഡിന്റെ യൂണിറ്റ് കോസ്റ്റ് അടിസ്ഥാനത്തിൽ പദ്ധതി നടത്തിപ്പിന് ആവശ്യമായി വരുന്ന ചെലവ്, ലഭിക്കുന്ന വരുമാനം, തിരിച്ചടവ് സംബന്ധിച്ച് അപേക്ഷകൻ  തയ്യാറാക്കിയ ലഘു വിവരണം ) - സ്കീം 2

4. ഇൻഷുറൻസ് പോളിസി കോപ്പി ( ബാങ്കിന്റെ പേരിൽ കൂട്ടായി എടുത്തത് )

5. എഗ്രിമെന്റ്
6. ഗ്യാരണ്ടി ബോണ്ട് .
7.പ്രോമിസറി നോട്ട് .
8. കരം തീരുവ രസീത് / കൈവശാവകാശ സർട്ടിഫിക്കറ്റ്.
9. ത്രികക്ഷി കരാർ.
10. K Y C രേഖകൾ.

...........................................

ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.


DISTRICT - CREDIT PROCESSING CENTRES  < click here>

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>


പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES  

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches