Posts

Showing posts from January, 2023

MSME വായ്‌പ പദ്ധതികൾ..

Image
Kerala Bank Be the number One - Finale 2023 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കുള്ള കേരള  ബാങ്കിന്റെ MSME വായ്‌പ പദ്ധതികൾ.. KB സുവിധ ,  KB സുവിധ പ്ലസ് ,  KB മിത്ര  ,  KB യുവമിത്ര,  KB GST മിത്ര  എന്നീ അഞ്ച് MSME വായ്‌പകളെക്കുറിച്ച് :    KB സുവിധ MSME വായ്‌പ : സാധാരണക്കാരായ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷിക, എം.എസ്.എം.ഇ., ടൂറിസം മേഖലയിലെ സംരംഭകർ, ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ, ഭൂവികസനത്തിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ | ഉടമകൾ, കാർഷിക | കെട്ടിട കരാറുകാർ, തുടങ്ങി നേരിട്ടോ അല്ലാതെയോ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇൻകം ടാക്സ് റിട്ടേൺ | ഫോം 16 | സാലറി സ്ലിപ് ഇവ ഹാജരാ ക്കാൻ കഴിയാത്തവർക്കുമാണ് കേരള ബാങ്കിന്റെ  MSME സുവിധ വായ്‌പ അനുവദിക്കുന്നത്.   വായ്പാ പരിധി പരമാവധി 20 ലക്ഷം രൂപ വരെ, പലിശ 9.75 % തിരിച്ചടവ് കാലാവധി : പരമാവധി 10 വർഷം അപേക്ഷകരായ വ്യക്തികൾക്ക് കുറഞ്ഞത് 21 വയസ്സും, പരമാവധി 70 വയസ്സുമാണ് പ്രായ പരിധി. KB സുവിധ പ്ലസ് MSME വായ്‌പ: ഉല്പാദന, സേവന, വിപണന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക