KB ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO) വായ്‌പ / KB FPO Loan
കാർഷികോൽപന്നങ്ങളുടെ നിർമ്മാതാക്കളായ കർഷകർക്ക് ഗ്രൂപ്പുകൾ രൂപീകരിക്കാനും ഇന്ത്യൻ കമ്പനി നിയമത്തിന് സഹകരണ നിയമത്തിന് കീഴിൽ സ്വയം രജിസ്റ്റർ ചെയ്യാനും അവസരം നൽകുക എന്നതാണ് ഫാർമർ പ്രോഡ്യൂസർ ഓർഗനൈസേഷൻ രൂപീകരണത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.
സമൂഹത്തിൽ കർഷകരുടെ നിലവാരം ഉയർത്തുക, സംഘടനാശേഷിയും വരുമാനവും വർദ്ധിപ്പിക്കുക, രാജ്യത്ത് കാർഷിക അഭിവൃദ്ധി ഉണ്ടാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കേരളബാങ്ക് വഴി കർഷക ഉത്പാദക സംഘങ്ങൾക്ക് അനുവദിക്കുന്ന വായ്പയാണ് KBFPO. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ ഉല്പാദന ചിലവിൽ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും, മെച്ചപ്പെട്ട വിപണി സാധ്യതകൾ കണ്ട ത്തുന്നതിനും FPO വായ്പ കർഷകരെ സഹായിക്കും.
വായ്പാ പരിധി : പരമാവധി 60 ലക്ഷം രൂപ അല്ലെങ്കിൽ FPO യുടെ അറ്റലാഭത്തിന്റെ (Networth) 6 ഇരട്ടി
പലിശ : 10 %
തിരിച്ചടവ് കാലാവധി : പരമാവധി 8 വർഷം (ടേം ലോൺ)
(Working Capital) - 12 മാസം
(വർഷംതോറും പുതുക്കി ഉപയോഗിക്കാം)
വായ്പാ സ്വഭാവം : ടേം ലോൺ & വർക്കിംഗ് ക്യാപിറ്റൽ
അർഹത:
1.) FPO കൾ | നിയമ വ്യവസ്ഥകൾക്കു കീഴിൽ രജിസ്റ്റർ
- ചെയ്ത ഓർഗനൈസേഷനുകൾ
2.) FPO കളുടെ കീഴിലുള്ള അംഗങ്ങളും, ഓഹരി ഉടമകളുമായ കർഷകർ, പാൽ ഉല്പാദകർ, മത്സ്യത്തൊഴി ലാളികൾ തുടങ്ങിയവർക്ക്
3) രജിസ്ട്രേഷൻ തീയതി മുതൽ 6 മാസത്തെ സജീവപ്രവർത്തനമുള്ള FPC/FPO കൾക്ക് മിനിമം മൂലധനം - 5 ലക്ഷം രൂപ ലാഭകരമായ അറ്റാദായം ഒരു ആഡിറ്റ്
ബാലൻസ്പഷീറ്റ് ഇവ ഉണ്ടായിരിക്കണം.
ജാമ്യം:
പ്രൈമറി സെക്യൂരിറ്റി - വായ്പ തുക ഉപയോഗിച്ച് സമ്പാദിക്കുന്ന എല്ലാ വസ്തു വകയും ഹൈപ്പോ ത്തിക്കേഷനായി വയ്ക്കണം.
കൊളാറ്ററൽ സെക്യൂരിറ്റി ബാങ്ക് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ ഉൾപ്പെടുന്ന FPO കൾക്ക് ജാമ്യം ആവശ്യമില്ല.
ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ ഉൾപ്പെടാത്ത FPO കൾക്ക് വായ്പാ തുകയുടെ 150 % വരെ മൂല്യമുള്ള വസ്തു ജാമ്യം.
പ്രോസസ്സിംഗ് തുക : വായ്പാ തുകയുടെ 0.25%.
പരമാവധി 10,000/- രൂപ വരെ
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES