KB സ്കിൽ ലോൺ / KB SKIL LOAN

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (ASAP) വിവിധ നൈപുണ്യ വികസന കോഴ്സുകളിലേയ്ക്ക് പ്രവേശനം നേടുന്ന വ്യക്തികൾക്ക് അനുവദിക്കുന്ന വായ്പയാണ് KB സ്കിൽ ലോൺ. തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിശീലനം നൽകു ന്നതിന് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ASAP

വായ്പാ പരിധി : പരമാവധി 1,00,000/- രൂപ

പലിശ : 11 %

തിരിച്ചടവ് കാലാവധി : കോഴ്സ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനകം ജോലി ലഭിച്ച് (ഏതാണോ ആദ്യം) അന്നു മുതൽ 18 മാസത്തിനുള്ളിൽ (1 1/2 വർഷം) തിരിച്ചടവ് പൂർത്തിയാക്കണം.

വായ്പാ സ്വഭാവം  : ടേം ലോൺ

അർഹത : സർക്കാർ / അർദ്ധ സർക്കാർസ്വകാര്യ സ്ഥാപനങ്ങൾ അസാപ്പുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് പ്രവേശനം നേടിയ വ്യക്തികൾ.

അസാപ്പ് നടത്തിവരുന്ന നൈപുണ്യ വികസന കോഴ്സു

കളിലേക്ക് പ്രവേശനം നേടിയ വ്യക്തികൾ

ജാമ്യം :

1. മാതാപിതാക്കൾ നിയമപരമായ രക്ഷിതാവിന്റെ വ്യക്തിഗത ഗ്യാരന്റി

2. കൈവശാവകാശ സർട്ടിഫിക്കറ്റ്നികുതി അടച്ച് - രസീത് ഇവയുടെ വിശദാംശം

3. രക്ഷിതാവിന്റെ ഗ്യാരന്റിക്കു പുറമേ ശരിയായ വരുമാനമുള്ള ഒരു മൂന്നാം കക്ഷിയുടെ ഗ്യാരന്റി

4. വിദ്യാർത്ഥി പ്രായപൂർത്തി ആകാത്ത ആളാണെങ്കിൽ ലോണിനുള്ള രേഖകൾ രക്ഷിതാക്കൾ എക്സിക്യൂട്ട് ചെയ്യണം

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches