KB സുവിധ പ്ലസ് വായ്‌പ MSME / KB Suvidha Plus Loan - MSME
സാധാരണക്കാരന്റെയും കർഷകന്റെയും വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും ബസ്സ് ഉടമകൾക്കും, ഉല്പാദന, സേവന, വിപണന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും, ബസ്സ് ഉട മകൾക്കും കേരള ബാങ്ക് അനുവദിക്കുന്ന ഈട് രഹിത വായ്പയാണ് സുവിധ പ്ലസ്.
വായ്പാ പരിധി: പരമാവധി 5 ലക്ഷം രൂപ (ബസ്സ് ഉടമകൾക്കും, ചെറുകിട കച്ചവടക്കാർക്കും 2 ലക്ഷം രൂപ വരെ)
പലിശ : 10 % (കേരള സർക്കാരിന്റെ പലിശ സബ് സിഡിക്ക് അർഹത)
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്സ്. പരമാവധി 70 വയസ്സ് വരെ
തിരിച്ചടവ് കാലാവധി: ടേം ലോൺ - പരമാവധി 60 മാസം വർക്കിംഗ് ക്യാപിറ്റൽ - 1 വർഷം (ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം)
അർഹത :
1) ഉല്പാദന,സേവന, വിപണനമേഖലയിലെ എല്ലാ സൂക്ഷ്‌മ - ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും
2) പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിലവിലുള്ളത്
നവീകരിക്കുന്നതിനും
3) ബിസിനസ് യൂണിറ്റിന്റെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും | സംരംഭത്തിനാവശ്യമായ ഇലക്ട്രിക്, ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിനും/ബസ്സ് ഉടമകൾക്കും
4) 2 ലക്ഷത്തിൽ കൂടുതൽ ഉള്ള വായ്പയ്ക്ക് വ്യക്തിഗത ക്രെഡിറ്റ് കോർ 600 ൽ കൂടുതൽ ഉണ്ടായിരിക്കണം. ചെറുകിട സംരംഭകർക്കും ബസ്സ് ഉടമകൾക്കും സ്കോറിൽ ഇളവ് നൽകാവുന്നതാണ്.
5) വായ്പയ്ക്ക് പ്രത്യുൽപാദനപരമായ ആവശ്യങ്ങൾക്കാണ് അനുവദിക്കുന്നത്.
6) മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ കുടിശ്ശിക പാടില്ല.
വായ്പയുടെ സ്വഭാവം: ടേം ലോൺ | വർക്കിംഗ് ക്യാപിറ്റൽ
ജാമ്യം:
1) ബാങ്ക് വായ്പ ഉപയോഗിച്ച് വാങ്ങുന്ന / നിർമ്മിക്കുന്ന വസ്തു വകകൾ |
2) വായ്പക്കാരന്റെയോ | ജാമ്യക്കാരന്റെയോ വസ്തുവിന്റെ കരം അടച്ച രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ ഫയലിൽ സ്വീകരിക്കേണ്ടതാണ്.
4) ഭാര്യ/ഭർത്താവ് കൂടാതെ കുടുംബത്തിലെ വരുമാനമുള്ള മറ്റൊരു വ്യക്തിയും ജാമ്യക്കാരൻ ആയിരിക്കണം. സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത അപേക്ഷകന് വായ്പ അനുവദിക്കാൻ ബാങ്കിന് സ്വീകാര്യമായ മറ്റൊരു വ്യക്തിയുടെ ജാമ്യം അനിവാര്യമാണ്.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES